ലഹരിയില്‍ നാട്ടുകാര്‍ക്ക് നേരെ പരാക്രമം, തിരിച്ച് മര്‍ദിച്ച് നാട്ടുകാരും, യുവാവ് മരിച്ചു

മലപ്പുറം: ലഹരിയില്‍ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരുക്കേറ്റ യുവാവ് മരിച്ചു. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയിലാണ് സംഭവം. കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ധീന്‍ ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ലഹരിക്ക് അടിമയായ നിസാമുദ്ധീന്‍ റോഡില്‍ വെച്ച് പലരെയും ആക്രമിക്കുകയായിരുന്നു. സെയ്തലവി എന്നയാളെ കുത്തി പരുക്കേല്‍പിക്കുകയും ചെയ്തിരുന്നു.

also read:ഭാര്യ പിണങ്ങിപ്പോയതിന്റെ മനോവിഷമം, ഫേസ്ബുക്കില്‍ ലൈവിട്ട് ജീവനൊടുക്കി യുവാവ്

പിന്നാലെ നിസാമുദ്ധീനെ കീഴ്‌പ്പെടുത്താനായി നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഇങ്ങനെയാണ് നിസാമുദ്ധീന് പരുക്കേറ്റത്. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഇവിടെ വച്ചാണ് മരണം സംഭവിച്ചത്. പരിക്കേറ്റ സെയ്തലവി നിലവില്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Exit mobile version