ഭാര്യ പിണങ്ങിപ്പോയതിന്റെ മനോവിഷമം, ഫേസ്ബുക്കില്‍ ലൈവിട്ട് ജീവനൊടുക്കി യുവാവ്

death|bignewslive

ചെറുതോണി: ഭാര്യ പിണങ്ങിപ്പോയതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കി യുവാവ്. ഇടുക്കിയിലെ ചെറുതോണിയിലാണ് സംഭവം. ആലിന്‍ ചുവട് സ്വദേശി പുത്തന്‍ പുരക്കല്‍ വിഷ്ണുവാണ് മരിച്ചത്.

മുപ്പത്തിയൊന്ന് വയസ്സായിരുന്നു. ഫെയ്‌സ്ബുക്ക് ലൈവിട്ടതിന് പിന്നാലെയായിരുന്നു യുവാവിന്റെ ആത്മഹത്യ. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ചുനാളായി ഭാര്യ ഇയാളില്‍ നിന്ന് അകന്നു കഴിയുകയാണ്.

ഇതാണ് ആത്മഹത്യയ്ക്ക് കാരണമായത്. ഞായറാഴ്ച രാവിലെ 11-നാണ് യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഫാനില്‍ കൈലിമുണ്ട് കുരുക്കി കഴുത്തിലിട്ടാണ് ഇയാള്‍ ഫെയ്സ്ബുക്ക് ലൈവില്‍ വന്നിരുന്നു.

എന്നാല്‍ പിന്നീടുള്ള ദൃശ്യങ്ങള്‍ വ്യക്തമല്ല. സോഷ്യല്‍മീഡിയയിലെ ലൈവ് കണ്ട് സുഹൃത്തുക്കള്‍ ഉടനെ വീട്ടില്‍ എത്തുകയായിരുന്നു. വിളിച്ചിട്ടും വിഷ്ണു കതക് തുറക്കാതെയായപ്പോള്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറുകയായിരുന്നു ഇവര്‍.

തുടര്‍ന്ന് വിഷ്ണുവിനെ ഫാനില്‍ തൂങ്ങിനില്ക്കുന്ന നിലയിലാണ് കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഇടുക്കി പോലീസ് മേല്‍നടപടി സ്വീകരിച്ചു. ഡിറ്റിപിസിയുടെ കീഴിലെ പാര്‍ക്കില്‍ വാച്ച്മാനായി ജോലി ചെയ്യുകയായിരുന്നു വിഷ്ണു.

Exit mobile version