ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്, അപകടം ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ

പത്തനംതിട്ട: പത്തനംതിട്ടയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് ഒരു മരണം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട്ടില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

ഒരു കുട്ടിയാണ് അപകടത്തില്‍ മരിച്ചത്. പത്തനംതിട്ട തുലാപ്പള്ളി നാറാണം തേട്ടില്‍വച്ചായിരുന്നു അപകടം സംഭവിച്ചത്. ഇറക്കവും വളവും ഉള്ള മേഖലയില്‍ വെച്ച് വാഹനം നിയന്ത്രണം തെറ്റി മറിയുകയായിരുന്നു.

also read:‘വരൻ സ്ഥിരം മദ്യപാനിയല്ല, അന്ന് കാണിച്ചത് അബദ്ധം’; പത്തനംതിട്ടയിൽ അലങ്കോലമായ കല്യാണം വീണ്ടും നടത്തി

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവസ്ഥലത്തുവെച്ചു മരിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയലേക്ക് മാറ്റിയിരിക്കുകയാണ്.

Exit mobile version