‘വരൻ സ്ഥിരം മദ്യപാനിയല്ല, അന്ന് കാണിച്ചത് അബദ്ധം’; പത്തനംതിട്ടയിൽ അലങ്കോലമായ കല്യാണം വീണ്ടും നടത്തി

പത്തനംതിട്ട: വരൻ വിവാഹവേദിയിലേക്ക് മദ്യപിച്ചെത്തിയതിനെ തുടർന്ന് മുടങ്ങിയ കല്യാണം വീണ്ടും നടത്തി ഇരു കുടുംബവും. പത്തനംതിട്ട തടിയൂർ സ്വദേശിയായ യുവാവും നാരങ്ങാനം സ്വദേശിനിയായ യുവതിയുമായുള്ള വിവാഹം പ്രശ്‌നങ്ങളൊക്കെ ഒത്തുതീർപ്പായതോടെ ബുധനാഴ്ച നടന്നു.

വിദേശത്ത് ജോലി ചെയ്യുന്ന വരൻ അവധിയിലെത്തിയാണ് വിവാഹം നടത്താനിരുന്നത്. എന്നാൽ വിവാഹദിനത്തിൽ മദ്യലഹരിയിൽ പള്ളിയിലെത്തിയ വരൻ കാർമികത്വം വഹിക്കാനെത്തിയവരോട് മോശമായി പെരുമാറുകയും കാലുനിലത്തുറയ്ക്കാതെ വിവാഹവേദി അലങ്കോലമാക്കുകയും ചെയ്തിരുന്നു.

ഇതോടെയാണ് വിവാഹം മുടങ്ങിയത്. വധുവിന്റെ വീട്ടുകാരാണ് വിവാഹത്തിൽ നിന്ന് പിന്മാറിയത്. സംഭവത്തിൽ പോലീസും ഇടപെടേണ്ട അവസ്ഥയും എത്തിയിരുന്നു. തുടർന്ന് പോലീസ് അന്ന് തന്നെ വരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ALSO READ-കനത്ത മഴയ്ക്ക് സാധ്യത, മണിയാറിലും കക്കട്ടാറിലും ജലനിരപ്പ് ഉയരാം; പത്തനംതിട്ട ജില്ലയില്‍ മുന്നറിയിപ്പ് നല്‍കി കളക്ടര്‍
അതേസമയം, ദിവസങ്ങൾക്ക് ശേഷം വരൻ സ്ഥിരമായി മദ്യപിക്കുന്ന ആളല്ലെന്നും പൊതുവെ ഇങ്ങനെ ചെയ്യാറില്ലെന്നും മനസിലാക്കിയതോടെയാണ് വിവാഹം നടത്താൻ വധുവിന്റെ വീട്ടുകാർ തീരുമാനിച്ചത്.

Exit mobile version