ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച് എസി, വീട് കത്തിനശിച്ചു, നടുക്കം

ac |bignewslive

കൊല്ലം: എസി പൊട്ടിത്തെറിച്ച് വീട് ഭാഗികമായി കത്തി നശിച്ചു. കൊല്ലം ശാസ്താംകോട്ടയിലാണ് സംഭവം. പേരുവഴി ഇടയ്ക്കാട് വടക്ക് മുണ്ടുകുളഞ്ഞിയില്‍ പള്ളിപ്പറമ്പില്‍ ഡെന്നി സാമിന്റെ വീട്ടിലാണ് അപകടമുണ്ടായത്.

ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. വലിയ ശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവസമയത്ത് വീ്ട്ടില്‍ ആരുമുണ്ടായിരുന്നില്ല.

കുടുംബാംഗങ്ങള്‍ പ്രാര്‍ത്ഥനക്കായി പള്ളിയില്‍ പോയ സമയത്തായിരുന്നു അപകടം. പൊട്ടിത്തെറിയില്‍ മുറിയുടെ വാതിലും ജനാലകളും കട്ടിലും കിടക്കയും അടക്കം കത്തി നശിച്ചു.

ശബ്ദം കേട്ട് എത്തിയപ്പോള്‍ വീട് പുകയില്‍ മുങ്ങിയിരുന്നു. വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും, പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചില്ല. ത

തുടര്‍ന്ന് ശാസ്താംകോട്ടില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. വീട്ടുകാര്‍ പുറത്തുപോയ സമയത്ത് എസി ഓഫ് ചെയ്യാതിരുന്നതോ തണുപ്പ് കൂട്ടിയിട്ടതോ ആകാം പൊട്ടിത്തെറിക്കു കാരണമെന്നാണ് അഗ്നിരക്ഷാസേനയുടെ പ്രാഥമിക നിഗമനം.

Exit mobile version