നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് അപകടം; 16കാരിക്ക് ദാരുണാന്ത്യം

accident|bignewslive

കൊല്ലം: നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് പതിനാറു വയസ്സുകാരിക്ക് ദാരുണാന്ത്യം. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലാണ് സംഭവം. കരിക്കം സ്വദേശിനി ആന്‍ഡ്രിയയാണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന മുത്തശ്ശി ശോശാമ്മയ്ക്കും അപകടത്തില്‍ സാരമായി പരിക്കേറ്റു. ഇവരെ വെഞ്ഞാറമൂട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എംസി റോഡില്‍ വെച്ചായിരുന്നു അപകടം.

ആന്‍ഡ്രിയയുടെ അമ്മ ബിന്‍സി ആണ് കാര്‍ ഓടിച്ചത്. റോഡിന്റെ വശത്തെ കെട്ടിടത്തിന്റെ തിട്ടയില്‍ ഇടിച്ചാണ് കാര്‍ മറിഞ്ഞത്. കാറിന്റെ പിന്‍സീറ്റില്‍ ഇരുന്ന ആന്‍ഡ്രിയയ്ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു.

സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ബിന്‍സിയുടെ മാതാവിന്റെ ചികിത്സക്കായി തിരുവനന്തപുരം ഗോകുലം മെഡിക്കല്‍ കോളജില്‍ പോയി മടങ്ങി വരുമ്പോഴായിരുന്നു വാളകത്ത് വെച്ച് അപകടമുണ്ടായത്.

Exit mobile version