പുഴയില്‍ കുളിക്കുന്നതിനിടെ ചീങ്കണി ആക്രമണം, പ്ലസ്ടു വിദ്യാര്‍ഥിക്ക് പരിക്ക്, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി വനംവകുപ്പ്

തൃശൂര്‍: ചീങ്കണി ആക്രമണത്തില്‍ പ്ലസ്ടു വിദ്യാര്‍ഥിക്ക് പരിക്ക്. തൃശ്ശൂര്‍ ജില്ലയിലെ വാല്‍പ്പാറയിലാണ് സംഭവം. മാനാമ്പള്ളി സ്വദേശി അജയിക്കാണ് ചീങ്കണ്ണിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

അജയിക്ക് കൈയ്ക്കും കാലിനും പരിക്കേറ്റു. കുട്ടിയെ മാനാമ്പള്ളി സ്വദേശി അജയിനെ വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്ക് സാരമുള്ളതല്ല.

also read;ഒരു പ്രാവശ്യമെങ്കിലും സുരേഷ് ചേട്ടന് അവസരം കൊടുക്കൂ, ശരിയായില്ലെങ്കില്‍ മാറ്റാം, സുരേഷ് ഗോപിയെ പിന്തുണച്ച് ബാല

പവര്‍ ഹൗസിന് സമീപം പുഴയില്‍ കുളിക്കുന്നതിനിടെ അജയിനെ ചീങ്കണി ആക്രമിക്കുകയായിരുന്നു. വാല്‍പ്പാറയില്‍ ആദ്യമായിട്ടാണ് ചീങ്കണിയുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് വനംവകുപ്പ് അറിയിച്ചു.

അതിനാല്‍ പുഴയില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Exit mobile version