കളിക്കുന്നതിനിടെ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ദേഹത്ത് വീണു, 14കാരന് ദാരുണാന്ത്യം

കണ്ണൂര്‍: കല്‍ത്തൂണ്‍ ദേഹത്ത് വീണ പതിനാലുകാരന് ദാരുണാന്ത്യം. കണ്ണൂര്‍ ജില്ലയിലെ തലശേരി മാടപ്പീടികയിലാണ് സംഭവം. പാറാല്‍ ആച്ചുകുളങ്ങര ചൈത്രത്തില്‍ മഹേഷിന്റെയും സുനിലയുടെയും മകന്‍ കെ. പി. ശ്രീനികേത് ആണ് മരിച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പറമ്പില്‍ കളിക്കുന്നതിനിടെ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ദേഹത്ത് വീഴുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

also read:കനത്ത ചൂടിനിടെ സംസ്ഥാനത്ത് വേനല്‍മഴ; ഇന്ന് 7 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

സംഭവസമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. അധ്യാപകരായ മാതാപിതാക്കള്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയപ്പോഴായിരുന്നു സംഭവം. ശ്രീനികേതിന്റെ വിയോഗം ഉറ്റവരെയും നാടിനെയും കണ്ണീരിലാഴ്ത്തുകയാണ്.

Exit mobile version