നായ കുറുകെ ചാടി; നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് 33കാരന് ദാരുണാന്ത്യം

പത്തനംതിട്ട: നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ട സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. പത്തനംതിട്ട ജില്ലയിലെ അടൂര്‍ മണ്ണടിയിലാണ് ദാരുണസംഭവം.

മണ്ണടി സന്തോഷ് ഭവനത്തില്‍ സജീഷ് ആണ് മരിച്ചത്. 33 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. മണ്ണടി മൃഗാശുപത്രിക്ക് സമീപത്തുവെച്ചാണ് അപകടം സംഭവിച്ചത്.

also read:കടബാധ്യത; ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച് 46കാരന്‍, മകന് ഗുരുതര പരിക്ക്

നായ സ്‌കൂട്ടറിന് കുറുകെ ചാടിയതോടെ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സജീഷിനെ ആദ്യം ഏനാത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

തുടര്‍ന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലുമെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം സംഭവിച്ചത്.

Exit mobile version