ഒരു പ്രാവശ്യമെങ്കിലും സുരേഷ് ചേട്ടന് അവസരം കൊടുക്കൂ, ശരിയായില്ലെങ്കില്‍ മാറ്റാം, സുരേഷ് ഗോപിയെ പിന്തുണച്ച് ബാല

BALA|BIGNEWSLIVE

തിരുവനന്തപുരം: തൃശ്ശൂരില്‍ ജനങ്ങള്‍ സുരേഷ് ഗോപിക്ക് ഒരു അവസരം നല്‍കണമെന്ന് നടന്‍ ബാല. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി ജയിക്കണമെന്നും രണ്ടാമതാണ് തൃശൂരില്‍ തിരഞ്ഞെടുപ്പിന് നില്‍ക്കുന്നതെന്നും ബാല പറഞ്ഞു.

ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് ബാല ഇക്കാര്യം പറഞ്ഞത്. വോട്ടിടാനുള്ള അവകാശം സാധാരണ ജനങ്ങള്‍ക്കാണെന്നും അവരാണ് നേതാക്കള്‍ക്ക് ഒരു അവസരം നല്‍കുന്നതെന്നും ബാല പറഞ്ഞു.

ഒരു പ്രാവശ്യമെങ്കിലും സുരേഷ് ചേട്ടന് അവസരം കൊടുക്ക്. അദ്ദേഹത്തിന് അവസരം കൊടുത്ത് നോക്കിയാല്‍ അല്ലേ മനസിലാകുവെന്നും ശരിയായില്ലെങ്കില്‍ മാറ്റാമെന്നും ബാല പറയുന്നു.

പാവപ്പെട്ടവരെ ഒരുപാട് സഹായിക്കുന്ന ഒരു മനുഷ്യനാണ് സുരേഷ് ചേട്ടെന്നും അദ്ദേഹം ഒരു പാവമാണെന്നും തിരഞ്ഞെടുപ്പില്‍ ജയിച്ച ശേഷവും സുരേഷ് ചേട്ടന്‍ അങ്ങനെ തന്നെയായിരിക്കണമെന്നും ബാല പറയുന്നു.

സുരേഷ് ചേട്ടന്‍ വന്നാല്‍ എല്ലാവരെയും വളരാന്‍ അനുവദിക്കണം. ഇതുവരെ അദ്ദേഹം അത് ചെയ്തിട്ടുണ്ടെന്നും ഇനിയും അത് ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും ബാല പറഞ്ഞു.

Exit mobile version