സൂര്യാപേട്ട്: കാറിന്റെ വിന്‍ഡോ ഗ്ലാസില്‍ തല കുടുങ്ങി ഒമ്പത് വയസ്സുകാരിക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ സൂര്യപേട്ടിലെ നല്ഗൊണ്ടയിലാണ് ദാരുണ സംഭവം നടന്നത്. ബനോത് ഇന്ദ്രജ എന്ന കുട്ടിയാണ് മരിച്ചത്.
അശ്രദ്ധമായി കാറിന്റെ വിന്‍ഡോ ഗ്ലാസ് ഉയര്‍ത്തിയതാണ് അപകട കാരണം. കാറിന്റെ വിന്‍ഡോ സീറ്റ് താഴ്ത്തുമ്പോള്‍ കുട്ടി തല പുറത്തേക്കിട്ട നിലയിലായിരുന്നു. വിവാഹം കഴിഞ്ഞെത്തിയ നവദമ്പതികളോടൊപ്പം പിന് സീറ്റിലിരിക്കുകയായിരുന്നു കുട്ടി.
also read: രണ്ടാം വിവാഹം രണ്ടാഴ്ച മുമ്പ്, മക്കളെ കൊലപ്പെടുത്തി യുവതിയും യുവാവും ഒരേ ഫാനില്‍ തൂങ്ങിയ നിലയില്‍
വധുവിന്റെ വീട്ടിലെ ചടങ്ങുകള്‍ കഴിഞ്ഞ് മടങ്ങാന്‍ സമയമാണ് ദുരന്തമുണ്ടായത്. കുട്ടി തല പുറത്തേക്കിട്ടായിരുന്നു ഇരുന്നത്. എന്നാല്‍ ഇതു ശ്രദ്ധിക്കാതെ ഡ്രൈവര്‍ ഗ്ലാസ് ഉയര്‍ത്തിയതോടെ ഗ്ലാസ് കുട്ടിയുടെ കഴുത്തില്‍ അമര്‍ന്നു. എന്നാല്‍ വിവാഹ ആഘോഷങ്ങള്‍ക്കിടെ ഈ സംഭവം ആദ്യം ആരുടെയും കണ്ണില്‍പ്പെട്ടില്ല.
also read: ‘മുസ്ലീങ്ങള്‍ക്ക് വീട് കൊടുക്കില്ലെന്നാണ് ഓണര്‍ പറഞ്ഞത്’; ദുരനുഭവം വെളിപ്പെടുത്തി കഥാകൃത്ത്
കുട്ടി വേദന കൊണ്ട് പിടഞ്ഞ് നിലവിളിച്ചെങ്കിലും ഉച്ചത്തില്‍ പാട്ടുവെച്ചിരുന്നതിനാലും പടക്കം പൊട്ടിച്ചതിനാലും ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. സംഭവത്തില്‍ കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു.
Discussion about this post