കണ്ണൂര്‍: ഒരു വീട്ടിലെ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ജില്ലയിലെ ചെറുപുഴയിലാണ് നടുക്കുന്ന സംഭവം. മൂന്നു കുട്ടികളും അമ്മയും അമ്മയുടെ സുഹൃത്തുമാണ് മരിച്ചത്. ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്.
ചെറുപുഴ പാടിച്ചാലിലെ വച്ചാല്‍ എന്ന സ്ഥലത്താണ് സംഭവം. ശ്രീജ, ഷാജി, ശ്രീജയുടെ ആദ്യ ബന്ധത്തിലെ മക്കളായ സൂരജ് (12), സുജിന്‍ (10), സുരഭി (8) എന്നിവരാണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് ശ്രീജയും ഷാജിയും വിവാഹിതരായത്. ശ്രീജയുടെ ആദ്യ വിഹാഹബന്ധത്തിലെ മക്കളാണ് മരിച്ച മൂന്ന് കുട്ടികളും.
also read: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 78-ാം പിറന്നാള്‍
ഷാജിക്ക് വേറെ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. അതേസമയം, ഷാജി ആദ്യഭാര്യയെ നിയമപരമായി വിവാഹമോചനം നടത്തിയിട്ടില്ല. ഇരുവരും കുട്ടികളെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചാതാണെന്ന് പൊലീസ് പറയുന്നു. ശ്രീജയെയും ഷാജിയെയും ഒരേ ഫാനില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.
also read: ‘മുസ്ലീങ്ങള്‍ക്ക് വീട് കൊടുക്കില്ലെന്നാണ് ഓണര്‍ പറഞ്ഞത്’; ദുരനുഭവം വെളിപ്പെടുത്തി കഥാകൃത്ത്
കുട്ടികളെ സ്റ്റെയര്‍കേസില്‍ കെട്ടിതൂക്കി കൊലപ്പെയെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. വീട്ടില്‍ നിന്നും ശബ്ദമൊന്നും കേള്‍ക്കാത്തതും വാതില്‍ തുറക്കാതായതോടെയുമാണ് നാട്ടുകാര്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് വാതില്‍ തള്ളിത്തുറന്നപ്പോളാണ് കുട്ടികളെയും ദമ്പതികളെയും മരിച്ച നിലയില്‍ കണ്ടത്. കുടുംബ പ്രശ്നങ്ങളാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. പൊലീസ് അന്വേഷണം തുടങ്ങി.
Discussion about this post