ജയ്പുര്‍: രാജസ്ഥാനില്‍ വിമാനാപകടം. വ്യോമസേനയുടെ മിഗ് 21 യുദ്ധ വിമാനമാണ് തകര്‍ന്നുവീണത്. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രാജസ്ഥാനിലെ ഹനുമാന്‍ഗഢിലാണ് അപകടം സംഭവിച്ചത്.
രണ്ടു സിവിലിയന്മാരാണ് മരിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ജനവാസ കേന്ദ്രത്തിലാണ് വിമാനം തകര്‍ന്നു വീണതെന്നാണ് വിവരം.
ഒരു വീടിന് മുകളിലേക്കാണ് വിമാനം വീണതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പതിവ് നിരീക്ഷണ പറക്കലിനിറങ്ങിയ വിമാനം വീടിന് മുകളില്‍ തകര്‍ന്ന് വീഴുകയായിരുന്നു.
#WATCH | Indian Air Force MiG-21 fighter aircraft crashed near Hanumangarh in Rajasthan. The aircraft had taken off from Suratgarh. The pilot is safe. More details awaited: IAF Sources pic.twitter.com/0WOwoU5ASi
— ANI (@ANI) May 8, 2023
രണ്ട് സ്ത്രീകളാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. പൈലറ്റ് രക്ഷപ്പെട്ടതായി ജില്ലാ കലക്ടര്‍ രുക്മണി റിയാര്‍ പറഞ്ഞു. സൂറത്ത്ഗഡില്‍ നിന്നുമാണ് വിമാനം പുറപ്പെട്ടത്. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.
Discussion about this post