അഹമ്മദാബാദ് : ഗുജറാത്തില്‍ 11 വയസുകാരിയുടെ കൈ തിളച്ച എണ്ണയില്‍ മുക്കിയ കേസില്‍ അയല്‍വാസിയായ സ്ത്രീ അറസ്റ്റില്‍. നാല്‍പ്പതുകാരിയായ ലാഖി മാക്വാനയാണ് അറസ്റ്റിലായത്.
സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയിലൂടെയാണ് സംഭവം പുറംലോകമറിയുന്നത്. പെണ്‍കുട്ടിയുടെ വലതുകൈ ഇവര്‍ തിളച്ച എണ്ണയില്‍ മുക്കാന്‍ നിര്‍ബന്ധിക്കുന്നതായി വീഡിയോയില്‍ കാണാം. രക്ഷപെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും വീഡിയോയില്‍ വ്യക്തമാണ്.
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഇവരെയും കൂടെ ഒരു പുരുഷനെയും സംശയാസ്പദമായ സാഹചര്യത്തില്‍ പെണ്‍കുട്ടി കാണുകയും രക്ഷിതാക്കളോട് പറയുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത പ്രതി കുട്ടി നുണ പറയുന്നതല്ലെന്ന് തെളിയിക്കാന്‍ ആവശ്യപ്പെടുകയും കൈ തിളച്ച എണ്ണയില്‍ മുക്കുകയുമായിരുന്നു.
സംഭവമറിഞ്ഞെത്തിയ മറ്റൊരു അയല്‍വാസിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കുട്ടി വീട്ടില്‍ വിശ്രമത്തിലാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് ജില്ലാ കലക്ടറോട് സംസ്ഥാന ബാലാവകാശ കമ്മിഷന് റിപ്പോര്‍ട്ട് തേടി.
Discussion about this post