ഗാസിയാബാദ്: സുഹൃത്തുക്കളുടെ തമാശ കാരണം ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായി യുവാവ്. സുഹൃത്തുക്കള്‍ ചേര്‍ന്ന് യുവാവിന്റെ സ്വകാര്യ ഭാഗത്തുകൂടി എയര്‍ കംപ്രസര്‍ തിരുകിക്കയറ്റി കാറ്റടിക്കുകയായിരുന്നു, ചെറുകുടലും വന്‍കുടലും പൊട്ടി ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ് യുവാവ് ഇപ്പോള്‍.
ഗാസിയാബാദ് സ്വദേശിയായ സന്ദീപ് കുമാറാണ് സുഹൃത്തുക്കളുടെ പരിധി വിട്ട തമാശ കാരണം ആശുപത്രിയിലായത്. അങ്കിത്, ഗൗതം എന്നിവരാണ് സന്ദീപിന് ആക്രമിച്ചത്. സന്ദീപിന്റെ സ്വകാര്യഭാഗത്ത് എയര്‍ കംപ്രസര്‍ പൈപ് തിരുകിക്കയറ്റി സുഹൃത്തുക്കള്‍ കാറ്റ് അടിക്കുകയായിരുന്നു.
രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇരുവരും പിടിച്ചുവെച്ച് ആക്രമണം തുടര്‍ന്നു. അതിനിടെ ഛര്‍ദിക്കുകയായിരുന്നു. കുടല് തകര്‍ന്ന് ചികിത്സയിലുള്ള യുവാവിന്റെ സ്ഥിതി അതീവഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചെറുകുടലും വന്‍കുടലിന്റെ ഭാഗവും തകര്‍ന്നിട്ടുണ്ട്.
ആറു മാസത്തെ ചികിത്സ കൊണ്ടേ ഇത് ഭേദമാക്കാനാകൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നോയ്ഡ സെക്ടര്‍ 63ലെ സ്ഥാപനത്തില്‍ ജോലിക്കാരാണ് മൂന്നുപേരും. ചൊവ്വാഴ്ച വൈകുന്നേരം ജോലിക്കായി പുറപ്പെട്ടതായിരുന്നു. അവിടെയെത്തിയ ശേഷമാണ് സന്ദീപിനെ സുഹൃത്തുക്കള്‍ ആക്രമിച്ചത്.
Discussion about this post