ലക്നൗ: ഉത്തര്‍പ്രദേശിലെ എല്ലാ സ്കൂളുകളും മെയ് 15വരെ അടച്ചു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ മെയ് 20 വരെ നീട്ടിവച്ചതായും സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്ത് കൊവിഡ് ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം.
പന്ത്രണ്ടാം ക്ലാസുവരെയുള്ള സ്കൂളുകള്‍ മെയ് 15വരെ അടച്ചിട്ടിരിക്കുകയാണ്. ഈ കാലയളവില്‍ പരീക്ഷകളൊന്നും നടക്കില്ല. പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള ബോര്‍ഡ് പരീക്ഷ മെയ് 20വരെ നീട്ടിവച്ചു. ബോര്‍ഡ് പരീക്ഷകളുടെ പുതുക്കിയ തീയതി മെയ് ആദ്യ ആഴ്ച തീരുമാനിക്കും.
യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെതാണ് തീരുമാനം. സംസ്ഥാനത്ത് രോഗം വ്യാപനം തടയുന്നതിന്റെ ഭാഗമായി പത്ത് ജില്ലകളില്‍ നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ലക്നൗ, അലഹബാദ്, വാരാണസി, കാന്‍പൂര്‍, ഗൗതംബുദ്ധ്നഗര്‍, ഗാസിയാബാദ്, മീററ്റ്, ഗൊരഖ്പൂര്‍ എന്നീ ജില്ലകളിലാണ് നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. രാത്രി എട്ടുമണി മുതല്‍ രാവിലെ ഏഴ് മണിവരെയാണ് നിയന്ത്രണം.
Discussion about this post