ജമ്മുകശ്മീര്‍ : ജമ്മുകശ്മീരില്‍ ഭീകരര്‍ക്കുവേണ്ടിയുള്ള തിരച്ചിലിനിടയില്‍ നാട്ടുകാരും സൈന്യവുമായി സംഘര്‍ഷം. ആറ് നാട്ടുകാര്‍ കൊല്ലപ്പെട്ടു. ഒരു ജവാന് വീരമൃത്യു. ജമ്മുകശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ രാവിലെ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു. ഭീകരര്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സൈന്യം പുല്‍വാമയിലെ സിര്‍നോയില്‍ തെരച്ചില്‍ നടത്തുകയായിരുന്നു. തെരച്ചില്‍ നടത്തിയ സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സൈന്യം ശക്തമായി തിരിച്ചടിച്ചു. മേഖലയില്‍ ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്. കൂടുതല്‍ ഭീകരര്‍ മേഖലയില്‍ കയറിയതായുള്ള സൂചനയെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ തുടരുകയായിരുന്നു. ഇതിനിടെയാണ് നാട്ടുകാരുമായി സംഘര്‍ഷമുണ്ടായത്.