ആലപ്പുഴ: ആശുപത്രിയില്‍ അതിക്രമിച്ചുകയറി വനിതാ സെക്യൂരിറ്റി ഗാര്‍ഡിനെ ആക്രമിച്ച യുവാവ് അറസ്റ്റില്‍. ആലപ്പുഴയിലാണ് സംഭവം. ചാത്തനാട് ഷിജോ എന്നയാളാണ് അറസ്റ്റിലായത്.
ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലായിരുന്നു യുവാവിന്റെ പരാക്രമം. ആശുപത്രിയില്‍ അതിക്രമിച്ചു കയറിയ ഇയാള്‍ വാതില്‍ തകര്‍ക്കുകയും വനിതാ സെക്യൂരിറ്റി ഗാര്‍ഡിനെ ആക്രമിക്കുകയും ചെയ്തു.
also read:കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കര്‍ഷകര്‍, ‘കിസാന്‍ മസ്ദൂര്‍ മഹാപഞ്ചായത്ത്’ ഇന്ന് ഡല്‍ഹിയില്‍
പിന്നാലെ ഡോക്ടറെ അസഭ്യം വിളിച്ച ഷിജോ അത്യാഹിത വിഭാഗത്തില്‍ ചികിത്സയ്ക്കായി എത്തിയ രോഗികളേയും ജീവനക്കാരേയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
സംഭവത്തില്‍ ജനറല്‍ ആശുപത്രി ഡ്യൂട്ടി ഓഫീസറാണ് യുവാവിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. ആലപ്പുഴ സൗത്ത് പൊലീസ് ഇന്‍സ്പെക്ടര്‍ കെപി ടോംസാണ് ഷിജോയെ അറസ്റ്റ് ചെയ്തത്.
Discussion about this post