മുബൈ: കേന്ദ്രമന്ത്രി രാംദാസ് അത്തവാലെയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ബോംബെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
‘എന്റെ കൊവിഡ് പരിശോധനഫലം പോസിറ്റീവാണ്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി മെഡിക്കല്‍ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ പ്രവേശിച്ചു. ഈ സമയത്തിനുള്ളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കൊറോണ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. ആശങ്കവേണ്ട. നിലവില്‍ ഷെഡ്യൂള്‍ ചെയ്തിരുന്ന പരിപാടികള്‍ റദ്ദാക്കി’ എന്നാണ് അത്തവാല ട്വിറ്ററില്‍ കുറിച്ചത്.
കഴിഞ്ഞ ദിവസമാണ് അനുരാഗ് കശ്യപിനെതിരേ ലൈംഗിക പീഡനപരാതി നല്‍കിയ നടി പായല്‍ ഘോഷ് രാംദാസ് അത്തവാലെ നേതൃത്വം നല്‍കുന്ന ആര്‍പിഐയില്‍ ചേര്‍ന്നത്. മന്ത്രിയാണ് പാര്‍ട്ടി പതാക നല്‍കി താരത്തെ സ്വീകരിച്ചത്. മന്ത്രിക്ക് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ നടി ഉള്‍പ്പെടെ നിരവധി പേര്‍ ക്വാറന്റൈനില്‍ പോകേണ്ടതായി വരും.
माझी कोरोनाची चाचणी पॉझिटिव्ह आली आहे. खबरदारी चा उपाय म्हणून रुग्णालयात दाखल होण्याचा वैद्यकीय सल्ला पाळणार आहे. या दरम्यान माझ्या संपर्कात आलेल्यांनी खबरदारी म्हणून आपली कोरोना चाचणी करून घ्यावी. प्रकृती चांगली आहे. काळजी नसावी. सध्याचे नोयोजित कार्यक्रम रद्द केले आहेत.
— Dr.Ramdas Athawale (@RamdasAthawale) October 27, 2020















Discussion about this post