ബുലന്ദ്ഷര്‍: ഹഥ്രാസ് കേസിലെ കുറ്റാരോപിതരുടെ തലയ്ക്ക് ഒരു കോടി രൂപ വിലയിട്ട സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ബുലന്ദ്ഷറില്നിന്നുള്ള കോണ്‍ഗ്രസ് നേതാവ് നിസാം മാലിക്കാണ് അറസ്റ്റിലായത്. കുറ്റാരോപിതരുടെ തല വെട്ടിക്കൊണ്ടു വരുന്നവര്‍ക്ക് ഒരു കോടിരൂപ പ്രതിഫലം നല്‍കുമെന്നായിരുന്നു നേതാവിന്റെ പ്രഖ്യാപനം.
പിന്നാലെയാണ് നേതാവ് അറസ്റ്റിലായത്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധി വദ്രയും കഴിഞ്ഞ ദിവസം ഹാഥ്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ ഡിഎന്‍ഡി ഫ്ളൈ ഓവറിന് സമീപത്തുവച്ച് ഉണ്ടായ ലാത്തിചാര്‍ജില്‍ നിസാം മാലിക്കിന് പരിക്കേറ്റിരുന്നു. പോലീസ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് അദ്ദേഹം കുറ്റാരോപിതരുടെ തല വെട്ടിക്കൊണ്ടു വരുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചത് രംഗത്തെത്തിയത്.
Discussion about this post