തെന്നിന്ത്യന്‍ താരം തമന്ന ഭാട്ടിയയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. വൈറസ് ബാധയെ തുടര്‍ന്ന് താരത്തെ ബംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ആഗസ്റ്റില്‍ താരത്തിന്റെ അച്ഛനും അമ്മയ്ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. തമന്ന തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്.
അച്ഛനും അമ്മയ്ക്കും വളരെ ചെറിയ ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ തന്നെ അവരെ ടെസ്റ്റിന് വിധേയരാക്കിയിരുന്നു. അന്ന് താന്‍ സുരക്ഷിതയാണെന്നും തമന്ന പോസ്റ്റില്‍ പറഞ്ഞിരുന്നു. ഇന്ത്യന്‍ സിനിമാ താരങ്ങളില്‍ ഏറ്റവുമൊടുവിലായി കൊവിഡ് സ്ഥിരീകരിക്കുന്ന നടിയാണ് തമന്ന.
— Tamannaah Bhatia (@tamannaahspeaks) August 26, 2020
Discussion about this post