ജയ്പുർ: രാജസ്ഥാനിൽ രണ്ട് രാജ്യസഭാ സീറ്റുകളിലും വിജയിച്ച് കോൺഗ്രസ്. കോൺഗ്രസിന്റെ കെസി വേണുഗോപാലും നിരജ് ഡങ്കിയുമാണ് വിജയിച്ചത്. മൂന്ന് സീറ്റുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. ബിജെപിയുടെ ഒരു സ്ഥാനാർത്ഥിയും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിയുടെ രാജേന്ദ്ര ഗെഹ്ലോട്ടാണ് വിജയിച്ചത്.
ബിജെപി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നെന്ന കോൺഗ്രസിന്റെ ആരോപണങ്ങൾക്കും ഏറെ രാഷ്ട്രീയ നാടകങ്ങൾക്കും ഒടുവിലാണ് രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് നടന്നത്. നിയമസഭയിലെ അംഗബലമനുസരിച്ച് കോൺഗ്രസിന് രണ്ടും ബിജെപിക്ക് ഒന്നും സീറ്റുകൾ ഉറപ്പായിരുന്നു. എന്നാൽ, ബിജെപി രണ്ടാം സ്ഥാനാർത്ഥിയെ ഇറക്കിയതോടെയായിരുന്നു പ്രതിസന്ധികൾ ആരംഭിച്ചത്. ഇതോടെ ബിജെപി തങ്ങളുടെ എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് എംഎൽഎമാർ റിസോർട്ടിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെ ബിജെപിയും എംഎൽഎമാരെ ഹോട്ടലിലേക്ക് മാറ്റി.
Discussion about this post