ചെന്നൈ: തമിഴ്നാട്ടില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 2174 പേര്‍ക്കാണ്. സംസ്ഥാനത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കൊവിഡ് കണക്കാണിത്.
ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം അരലക്ഷം കവിഞ്ഞു. തമിഴ്നാട് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം ഇതുവരെ 50,193 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 48 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ തമിഴ്നാട്ടിലെ ആകെ കൊവിഡ് മരണം 576 ആയി ഉയര്‍ന്നു. ആകെ രോഗികളില്‍ 35,556 പേരും ചെന്നൈയിലാണ്. നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത് 21,990 പേരാണ്. അതേസമയം ഇന്നലെ മാത്രം 842 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 27,624 ആയി ഉയര്‍ന്നു.
Discussion about this post