ജന്മദിനം ആഘോഷിക്കുന്ന നടി സായ് പല്ലവിക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് തെന്നിന്ത്യന്‍ താരം റാണ ദഗുബട്ടി. ട്വിറ്ററിലൂടെ ‘വിരാടപര്‍വ’ത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചാണ് താരം ആശംസ നേര്‍ന്നത്. ഇരുവരും ഒന്നിച്ചാണ് സിനിമയില്‍ എത്തുന്നത്.
നക്സലുകളുടെ കഥ പറയുന്ന സിനിമയാണ് ‘വിരാടപര്‍വം’. സായ് പല്ലവി നായിക വേഷം ചെയ്യുന്ന സിനിമയില്‍ റാണയാണ് നായകന്‍. ഒരു രക്തസാക്ഷി മണ്ഡപത്തിന്റെ താഴെ ഇരിക്കുന്ന സായി പല്ലവിയാണ് പോസ്റ്ററില്‍ കാണുന്നത്. വളരെ സാധാരണ വേഷത്തില്‍ ഇരിക്കുന്ന സായ് പല്ലവിയുടെ പക്കല്‍ ഒരു ബാഗും കയ്യില്‍ ഒരു പേനയും ബുക്കും കാണാം. ആശംസകളല്ലാതെ മറ്റൊന്നും സിനിമയെക്കുറിച്ച് റാണ കുറിപ്പില്‍ പറയുന്നില്ല.
‘വിപ്ലവം പ്രണയത്തിന്റെ ഒരു പ്രകടനമാണ്’ എന്ന ടാഗ് ലൈനാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. ഭൂരിഭാഗം ചിത്രീകരണവും പൂര്‍ത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡ്ക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. വേണു ഉഡുഗുലയാണ് ‘വിരാടപര്‍വ’ത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. റാണയെയും സായ് പല്ലവിയെയും കൂടാതെ പ്രിയാമണി, നന്ദിതാ ദാസ്, ഈശ്വരി റാവു എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
To my co-star and comrade @Sai_Pallavi92, wishing you a very happy birthday. May the might of the pen, and compelling stories always journey with you… @slvcinmeasoffl@sureshprodns@venuudugulafilm #HappyBirthdaySaiPallavi #Virataparvam pic.twitter.com/EJmQXuyz6k
— Rana Daggubati (@RanaDaggubati) May 9, 2020
Discussion about this post