നിരൂപകപ്രീതിയും പ്രേക്ഷകശ്രദ്ധയും ഒരുപോലെ നേടിയ ‘ഇരുധി സുട്രു’വിന്റെ സംവിധായിക സുധ കൊങ്കര സൂര്യയെ നായകനാക്കി ഒരുക്കിയ ‘സൂരറൈ പൊട്രു’വിന്റെ ട്രെയിലറിനെ അഭിനന്ദിച്ച് നടന് റാണ ദഗുബതി. ‘അസാധാരണ സ്വപ്നവുമായി ഒരു സാധാരണക്കാരന്’ എന്നാണ് ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവെച്ച് കൊണ്ട് റാണ ട്വിറ്ററില്‍ കുറിച്ചത്.
22 മണിക്കൂറിനുള്ളില്‍ 8.8 മില്യണ്‍ കാഴ്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമതാണ് ട്രെയിലറിപ്പോള്‍. അഭിഷേക് ബച്ചന്, രാധിക ശരത് കുമാര്‍, ഐശ്വര്യ രാജേഷ്, വിഗ്നേശ് ശിവന്, വരലക്ഷ്മി ശരത് കുമാര്‍ എന്നിങ്ങനെ നിരവധി താരങ്ങളും അഭിനന്ദിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
A common man, with an uncommon dream.
Trailer out now https://t.co/5k2cH09peJ #AakaasamNeeHaddhuRaOnPrime premieres Nov 12. @PrimeVideoIN
@Suriya_offl #SudhaKongara @gvprakash @Aparnabala2 @rajsekarpandian @guneetm @nikethbommi @sikhyaent @2D_ENTPVTLTD @SonyMusicSouth— Rana Daggubati (@RanaDaggubati) October 26, 2020
ആഭ്യന്തര വിമാന സര്‍വീസായ ‘എയര്‍ ഡെക്കാണി’ന്റെ സ്ഥാപകന്‍ ജിആര്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സിനിമ. സംവിധായിക സുധ കൊങ്കരുവും ശാലിനി ഉഷ ദേവിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. മലയാളി താരം അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. ഉര്‍വശി, ജാക്കി ഷ്രോഫ്, പരേഷ് റാവല്‍, കരുണാസ്, വിവേക് പ്രസന്ന, മോഹന്‍ ബാബു, കാളി വെങ്കട് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. നവംബര്‍ പന്ത്രണ്ടിന് ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. സൂര്യയുടെ 2 ഡി എന്റര്ടെയിന്മെന്റ്സും ഗുനീത് മോങ്കയുടെ ശിഖായ എന്റര്ടെയിന്മെന്റ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Discussion about this post