ന്യൂഡല്‍ഹി: ഗൃഹസമ്പര്‍ക്ക പരിപാടിക്കെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ ഗോ ബാക്ക് വിളികളുമായി യുവതികളുടെ പ്രതിഷേധം. ഡല്‍ഹി ലാജ്പത് നഗറിലെത്തിയപ്പോഴായിരുന്നു അമിത് ഷായ്ക്കെതിരെ പ്രതിഷേധ മുദ്രാവാക്യങ്ങളുമുയര്‍ത്തി യുവതികള്‍ രംഗത്തെത്തിയത്.
പൗരത്വ നിയമഭേദഗതിയെക്കുറിച്ച് വിശദീകരിക്കാനും ജനപിന്തുണ നേടിയെടുക്കുന്നതിനുമായി ബിജെപി ആരംഭിച്ച ഗൃഹസമ്പര്‍ക്ക പരിപാടിക്ക് ഞായറാഴ്ച വൈകുന്നേരം നാലരയോടെ എത്തിയതായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അതിനിടെയാണ് അമിത് ഷായ്ക്ക് നേരെ പ്രതിഷേധമറിയിച്ച് രണ്ട് യുവതികള്‍ എത്തിയത്.
ഒരു വീടിന്റെ മൂന്നാമത്തെ നിലയില്‍ നിന്നായിരുന്നു പ്രതിഷേധം. അമിത് ഷായ്ക്ക് നേരെ ഗോ ബാക്ക് വിളിച്ച ഇവര്‍ പൗരത്വ നിയഭേദഗതിക്ക് എതിരായ ബാനറും കെട്ടിടത്തില്‍ നിന്ന്
താഴെക്ക് കാട്ടി. ഇതിന് പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ യുവതികളുമായി വാക്കുതര്‍ക്കത്തിലായി. തുടര്‍ന്ന് പ്രതിഷേധ ബാനര്‍ ബിജെപി പ്രവര്‍ത്തകര്‍ നീക്കം ചെയ്തു.
Discussion about this post