ഹൈദരാബാദില്‍ യുവ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ വെടിവെച്ച് കൊന്ന തെലുങ്കാന പോലീസിനെ അഭിനന്ദിച്ച് തെന്നിന്ത്യന്‍ താരറാണി നയന്‍താര. മനുഷ്യത്വത്തിന്റെ ശരിയായ ഇടപെടല്‍ എന്നാണ് ഈ നടപടിയെ ഞാന്‍ വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നത് എന്നാണ് താരം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയത്.
‘സിനിമകളില്‍ മാത്രം നമ്മള്‍ കണ്ടു ശീലിച്ച ഒരു രംഗം. അതാണ് ഇപ്പോള്‍ തെലങ്കാന പോലീസ് ശരിക്കും ഹീറോയെ പോലെ നടപ്പാക്കിയിരിക്കുന്നത്. മനുഷ്യത്വത്തിന്റെ ശരിയായ ഇടപെടല്‍ എന്നാണ് പോലീസിന്റെ ഈ നടപടിയെ ഞാന്‍ വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. ശരിയായ നീതി നടപ്പായ ദിവസമായി വേണം ഈ രാജ്യത്തെ എല്ലാ സ്ത്രീകളും ഈ ദിവസത്തെ കലണ്ടറില്‍ അടയാളപ്പെടുത്താന്‍.
അതേസമയം നീതി നടപ്പിലായത് ആഘോഷിക്കുന്നതിന് അപ്പുറം സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടമായി ലോകത്തെ മാറ്റുമ്പോള്‍ മാത്രമാണ് ഒരോ പുരുഷനും ഹീറോയായി മാറുന്നത് എന്ന് നമ്മുടെ വീട്ടിലെ കുട്ടികളെ, പ്രത്യേകിച്ച് ആണ്‍കുട്ടികളെ പഠിപ്പിക്കുകയും ബോധവത്കരിക്കുകയും കൂടി ചെയ്യേണ്ട സമയം കൂടിയാണിത്’ എന്നാണ് നയര്‍താര വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയത്.
ബലാത്സംഗ കേസിലെ പ്രതികളായ മുഹമ്മദ് ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീന്‍ കുമാര്‍, ചിന്താകുന്ത ചെന്ന കേശാവുലു എന്നീ നാല് പ്രതികളെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നരയോടെ പോലീസ് വെടിവെച്ചുകൊന്നത്. പ്രതികളെ തെളിവെടുപ്പിന് എത്തിച്ച് കൊലപാതകം പുനരാവിഷ്‌കരിക്കുന്നതിന് ഇടയിലാണ് ഇവര്‍ പോലീസിന് നേരെ കല്ലെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇതേ തുടര്‍ന്നാണ് പോലീസ് വെടിവെച്ചത്.
JUSTICE SERVED 🙏🏻 pic.twitter.com/7X0i7JMPph
— Nayanthara✨ (@NayantharaU) December 7, 2019














Discussion about this post