BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News

കെഎസ്ഇബിയെ ട്രോളില്‍ മൂടുന്നവരോട്, ഇത്രയും പ്രശ്‌നം പിടിച്ചൊരു ജോലി ആത്മാര്‍ത്ഥതയോടെ ചെയ്യുന്ന അവര്‍ കിടു മനുഷ്യന്മാര്‍ ആണ്; രാത്രിയില്‍ വീട്ടില്‍ കരണ്ട് എത്തിക്കാന്‍ കഷ്ടപ്പെട്ട ജീവനക്കാരനെ കുറിച്ച് വൈറല്‍ കുറിപ്പ്

കരണ്ട് പോയി ദുരിതത്തിലായ യുവതിക്കും അമ്മയ്ക്കും പ്രതികൂല കാലാവസ്ഥയെ പോലും വകവെയ്ക്കാതെ സഹായമെത്തിച്ച് കൈയ്യടി വാങ്ങുകയാണ് പാതിരപ്പള്ളി ഇലക്ട്രിക് സ്റ്റേഷനിലെ കെഎസ്ഇബി ജീവനക്കാരന്‍

Anitha by Anitha
June 13, 2019
in News
0
കെഎസ്ഇബിയെ ട്രോളില്‍ മൂടുന്നവരോട്, ഇത്രയും പ്രശ്‌നം പിടിച്ചൊരു ജോലി ആത്മാര്‍ത്ഥതയോടെ ചെയ്യുന്ന അവര്‍ കിടു മനുഷ്യന്മാര്‍ ആണ്; രാത്രിയില്‍ വീട്ടില്‍ കരണ്ട് എത്തിക്കാന്‍ കഷ്ടപ്പെട്ട ജീവനക്കാരനെ കുറിച്ച് വൈറല്‍ കുറിപ്പ്
61
SHARES
62
VIEWS
Share on FacebookShare on Whatsapp

ആലപ്പുഴ: രാത്രി കനത്തമഴയില്‍ മണിക്കൂറുകളോളം കരണ്ട് പോയി ദുരിതത്തിലായ യുവതിക്കും അമ്മയ്ക്കും പ്രതികൂല കാലാവസ്ഥയെ പോലും വകവെയ്ക്കാതെ സഹായമെത്തിച്ച് കൈയ്യടി വാങ്ങുകയാണ് പാതിരപ്പള്ളി ഇലക്ട്രിക് സ്റ്റേഷനിലെ കെഎസ്ഇബി ജീവനക്കാരന്‍. വയ്യാത്ത അമ്മയോടൊപ്പം കനത്ത ഇരുട്ടില്‍ ഒറ്റപ്പെട്ടുപോയ തനിക്ക് സഹായമെത്തിച്ച പേരറിയാത്ത ആ ഉദ്യോഗസ്ഥന് നന്ദി പറഞ്ഞ് സ്വാതി കാര്‍ത്തിക് എന്ന യുവതിയാണ് സോഷ്യല്‍മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്. കനത്തമഴ കൊരിച്ചൊരിയുമ്പോള്‍ രാത്രിയില്‍ വേണമെങ്കില്‍ പോസ്റ്റില്‍ കയറാതിരിക്കാനും ചട്ടം അനുവദിക്കുമ്പോഴാണ് ഈ കുടുംബത്തിന്റെ കഷ്ടതയറിഞ്ഞ് കെഎസ്ഇബി ജീവനക്കാരന്‍ പോസ്റ്റില്‍ കയറി കഷ്ടപ്പെട്ട് വീട്ടില്‍ കരണ്ടെത്തിച്ചത്.

READ ALSO

‘നടൻ മണിയൻപിള്ള രാജുവിനെ രക്ഷിച്ചത് സിസിടിവി, അല്ലായിരുന്നു എങ്കിൽ…’, നടനെ പിന്തുണച്ച് ശാരദക്കുട്ടി

‘നടൻ മണിയൻപിള്ള രാജുവിനെ രക്ഷിച്ചത് സിസിടിവി, അല്ലായിരുന്നു എങ്കിൽ…’, നടനെ പിന്തുണച്ച് ശാരദക്കുട്ടി

February 6, 2026
3
ലോറി ബൈക്കിലിടിച്ചു, റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങി, ദാരുണാന്ത്യം

കോഴിക്കോട് ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; അച്ഛനും മകൾക്കും ദാരുണാന്ത്യം

February 6, 2026
4

‘ഇന്നലത്തെ മഴയില്‍ നിരവധി പ്രശ്‌നങ്ങള്‍ പലയിടങ്ങളില്‍ നടക്കുമ്പോ ഒരു വീട്ടിലെ കറന്റ് പോയ കാര്യത്തിനാണ് മഴയത്ത് ആ മനുഷ്യന്‍ ഓടി വന്നത്. ആ സാഹചര്യത്തില്‍ ഏറ്റവും റിസ്‌ക്ക് ഉള്ള കാര്യം രണ്ടു വട്ടം ചിന്തിക്കാതെ ചെയ്തു തന്നത്.’-കാര്‍ത്തിക തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നതിങ്ങനെ. ധൃതിക്കിയടയില്‍ ആളുടെ പേര് പോലും ചോദിക്കാന്‍ പറ്റിയില്ലെന്നും അവര്‍ പറയുന്നു. കെഎസ്ഇബിയെ ട്രോള്‍ കൊണ്ടു മൂടുന്ന, കറന്റ് പോയാല്‍ ഉടനെ അവരെ വിളിച്ചു ബഹളം ഉണ്ടാക്കുന്ന, സാധാരണക്കാരുടെയിടയില്‍, ഇത്രയും പ്രശ്‌നം പിടിച്ചൊരു ജോലി ആത്മാര്‍ത്ഥതയോടെ ചെയുന്ന അവര്‍ കിടു മനുഷ്യന്മാര്‍ ആണ്. കൃത്യ സമയത്ത് വേണ്ടത് ചെയ്തു തന്ന പാതിരപ്പള്ളി ഇലക്ട്രിക്കല്‍ സ്റ്റേഷന്, പേരറിയാത്ത ചേട്ടന് നന്ദി എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

സ്വാതി കാര്‍ത്തികിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഇന്നലെ രാത്രിയോടടുത്തു നല്ല മഴയായിരുന്നു ഇവിടെ. മഴ തുടങ്ങി കുറച്ചു കഴിഞ്ഞയുടനെ സ്വാഭാവികമായും കറന്റ് പോയി. 2 മണിക്കൂര്‍ കഴിഞ്ഞിട്ടും ഞങ്ങളുടെ ലൈനില്‍ മാത്രം കറന്റ് ഇല്ല. ചുറ്റും വേറെ ലൈനില്‍ ഉള്ളവര്‍ക്ക് ഒക്കെ കറന്റ് വന്നപ്പോ റോഡിലേക്ക് ഇറങ്ങി നോക്കി. അവിടെയൊരു വീട്ടിലും ഞങ്ങളുടെ വീട്ടിലും വേറെ ലൈനാണ്. നോക്കിയപ്പോ അവിടെ കറന്റ് ഉണ്ട്. വീട്ടില്‍ വന്നു മെയിന്‍ സ്വിച് നോക്കി, അവിടെ പ്രശ്‌നമില്ല. പോയി മീറ്റര്‍ നോക്കി, മീറ്ററില്‍ കറന്റ് വന്നിട്ടില്ല. പോസ്റ്റ്‌ന് മുകളിലേക്ക് വളര്‍ന്ന മാവിന്റെ കൊമ്പൊക്കെ മഴക്കാലം ആവും മുന്‍പേ വന്നു കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ മുറിച്ചു കളഞ്ഞതാണ്. പക്ഷെ മാവ്‌ന്റെ ചില്ല പോസ്റ്റ്ല്‍ ഉടക്കി നിക്കുവാണ്.

വീട്ടില്‍ ഞാനും അമ്മയും ഒറ്റയ്ക്കായിരുന്നു. ഈയിടയായി അമ്മയ്ക്ക് തീരെ വയ്യ. എണീറ്റ് ഇരിക്കാനൊ നടക്കാനോ വയ്യ, മഴയും തണുപ്പും ആകുമ്പോള്‍ അമ്മയുടെ അസുഖം മൂര്‍ച്ചിക്കും. കറന്റ് വന്നില്ല എങ്കില്‍ അമ്മയ്ക്ക് ടോയ്ലറ്റില്‍ പോകാനും, വേറെ എന്തേലും അത്യാവശ്യം ഉണ്ടായാലും വല്യ പാടായിരിക്കും. KSEB ലു വിളിച്ചു പറയാന്‍ കോള്‍ കണക്റ്റ് ആവുന്നുമില്ല. ഇരുട്ടും തോറും പേടിയുമുണ്ട്. ഈ മഴയത്ത് ആരും വരാന്‍ പോണില്ല എന്നു അമ്മ പറഞ്ഞോണ്ടിരിന്നു. അവസാനം കോള്‍ കണക്ട്ടായി. ഞാന്‍ കാര്യം പറഞ്ഞു. ‘പോസ്റ്റ് ന്റെ പ്രശ്‌നം ആണെങ്കില്‍ രാവിലെയെ നോക്കാന്‍ പറ്റൂ. മഴയുള്ളത് കൊണ്ടു ഒത്തിരി കേസ് വന്നോണ്ടിരിക്കുകയാണ്’ അവര്‍ നിസ്സഹായത അറിയിച്ചു. അമ്മയുടെ കാര്യം സൂചിപ്പിച്ചു. തീരെ വയ്യാത്തത് കൊണ്ട് കൂടിയാണ്. എന്തേലും ചെയ്യണം എന്ന് പറഞ്ഞപ്പോ ശ്രമിക്കാം എന്നു മറുപടി പറഞ്ഞു, അവര്‍ ഫോണ് വച്ചു. എന്തായാലും ഒന്നും നടക്കില്ലന്ന് കരുതി ഉള്ള വെട്ടത്തില്‍ അമ്മയ്ക്ക് കഞ്ഞി കൊടുക്കാന്‍ തുടങ്ങിയപ്പോ ഫോണില്‍ ആരോ വിളിച്ചു. ‘KSEB ല്‍ നിന്നാണ്. വഴി പറഞ്ഞു തരൂ, പോസ്റ്റ് ന്റെ പ്രശ്‌നം ആണെങ്കില്‍ ഇന്ന് നോക്കാന്‍ പറ്റില്ല കേട്ടോ’ എന്നും ചേര്‍ത്തു. അപ്പോഴേക്കും കറന്റ് പോയി 3 മണിക്കൂര്‍ കഴിഞ്ഞിരുന്നു. മഴ നന്നായി പെയ്യുന്നുമുണ്ട്.

അര മണിക്കൂര്‍ കഴിഞ്ഞ് ഒരു KSEB ഉദ്യോഗസ്ഥന്‍ എത്തി. തനിച്ചാണ്. മഴ ആയത് കൊണ്ട് ഒത്തിരി പേര് പല സ്ഥലത്തേക്ക് പോയിരിക്കുവാണ് എന്നു പറഞ്ഞു. എനിക്ക് ആകുന്ന രീതിയില്‍ ടോര്‍ച്ച് അടിച്ചും, ഏണിയും തോട്ടിയുമൊക്കെ എത്തിച്ചു കൊടുത്തും കൂടെ നിന്നു. മഴ നല്ലരീതിയില്‍ പെയ്യുന്നുണ്ട്. വഴുക്കല്‍ ഉള്ള മതിലില്‍ കയറി പോസ്റ്റില്‍ പിടിച്ചു നിന്നു ചെടികളുടെ ഒക്കെ കൊമ്പ് ആള്‍ വെട്ടി മാറ്റി. പിന്നെ താഴെ ഇറങ്ങി. പോസ്റ്റില്‍ കയറാന്‍ ഉള്ള സാധനങ്ങള്‍ ബാഗില്‍ നിന്നു എടുത്തു തുടങ്ങി. മഴയത്ത് പോസ്റ്റില്‍ കയറാന്‍, അതും രാത്രിയില്‍ KSEB ജീവനക്കാര്‍ക്ക് വിലക്കുണ്ട്. ആള്‍ക്ക് വേണമെങ്കില്‍ അതെന്നെ ബോധിപ്പിച്ചു കയറാതെയുമിരിക്കാം. മഴ കനക്കുന്നത് കൊണ്ടു ഞാന്‍ നിര്‍ബന്ധിച്ചതുമില്ല. ഇതിനിടയില്‍ ഉള്ള സംസാരത്തില്‍ ആള്‍ അമ്മയ്ക്ക് എന്താണ് പറ്റിയത് എന്നൊക്കെ ചോദിച്ചിരുന്നു. വേറെ നിവര്‍ത്തി ഞങ്ങള്‍ക്കുമില്ല എന്നു മനസിലാക്കിയത് കൊണ്ടാവും ആള്‍ സ്റ്റെപ് ചേര്‍ത്തു കെട്ടി പോസ്റ്റില്‍ കയറി സ്വന്തം ശരീരം പോസ്റ്റിനോട് ചേര്‍ത്തു കെട്ടി. 10-15 മിനിറ്റ് ഞാന്‍ ശ്വാസം അടക്കിപ്പിടിച്ചു താഴെ നിന്നു. മീറ്ററിലേക്ക് ഉള്ള വയര്‍ പതുക്കെ മാവിന്റെ ചില്ലയില്‍ നിന്നു അനക്കി വേര്‍പെടുത്തി. ആള്‍ താഴെ ഇറങ്ങി. പിന്നെ ഒരു 5 മിനിറ്റ് കൊണ്ട് മീറ്ററിലേക്ക് ഉള്ള വയറില്‍ ഉണ്ടായ പ്രശ്‌നം പരിഹരിച്ചു. വീട്ടില്‍ കറന്റ് വന്നു.

ഇന്നലത്തെ ആ 10-15 മിനിറ്റ് കൊണ്ട് ആ മനുഷ്യനോടും അയാള്‍ ചെയുന്ന ജോലിയോടും ആ സ്ഥാപനത്തോടും ബഹുമാനമാണ് തോന്നിയത്. ഇന്നലത്തെ മഴയില്‍ നിരവധി പ്രശ്‌നങ്ങള്‍ പലയിടങ്ങളില്‍ നടക്കുമ്പോ ഒരു വീട്ടിലെ കറന്റ് പോയ കാര്യത്തിനാണ് മഴയത്ത് ആ മനുഷ്യന്‍ ഓടി വന്നത്. ആ സാഹചര്യത്തില്‍ ഏറ്റവും റിസ്‌ക്ക് ഉള്ള കാര്യം രണ്ടു വട്ടം ചിന്തിക്കാതെ ചെയ്തു തന്നത്. ധൃതിക്കിയടയില്‍ ആളുടെ പേര് പോലും ചോദിക്കാന്‍ പറ്റിയില്ല. KSEB യെ ട്രോള്‍ കൊണ്ടു മൂടുന്ന, കറന്റ് പോയാല്‍ ഉടനെ അവരെ വിളിച്ചു ബഹളം ഉണ്ടാക്കുന്ന, സാധാരണക്കാരുടെയിടയില്‍ ഇത്രയും പ്രശ്‌നം പിടിച്ചൊരു ജോലി ആത്മാര്‍ത്ഥതയോടെ ചെയുന്ന അവര്‍ കിടു മനുഷ്യന്മാര്‍ ആണ്. കൃത്യ സമയത്ത് വേണ്ടത് ചെയ്തു തന്ന പാതിരപ്പള്ളി ഇലക്ട്രിക്കല്‍ സ്റ്റേഷന്, പേരറിയാത്ത ചേട്ടന് നന്ദി ??

Tags: KeralaKSEBswathy karthik

Related Posts

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
5
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
ഫെബ്രുവരിയിൽ കറണ്ട് ബില്ല് കുറയും, ഇന്ധന സർചാർജിൽ വൻ ഇളവ്
Kerala News

ഫെബ്രുവരിയിൽ കറണ്ട് ബില്ല് കുറയും, ഇന്ധന സർചാർജിൽ വൻ ഇളവ്

January 31, 2026
3
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
കെഎസ്ഇബിയിൽ വിജിലന്‍സിന്റെ മിന്നൽ പരിശോധന, 41 ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി, പണം കൈപ്പറ്റിയത് ഗൂഗിൾ പേ വഴി
Kerala News

കെഎസ്ഇബിയിൽ വിജിലന്‍സിന്റെ മിന്നൽ പരിശോധന, 41 ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി, പണം കൈപ്പറ്റിയത് ഗൂഗിൾ പേ വഴി

January 17, 2026
5
Load More
Next Post
തമിഴ്‌നാട്ടില്‍ വരള്‍ച്ച രൂക്ഷം; കേരളത്തില്‍ പച്ചക്കറിക്ക് തീ വില, ഒരാഴ്ച്ചക്കിടെ വില ഇരട്ടിയായി

തമിഴ്‌നാട്ടില്‍ വരള്‍ച്ച രൂക്ഷം; കേരളത്തില്‍ പച്ചക്കറിക്ക് തീ വില, ഒരാഴ്ച്ചക്കിടെ വില ഇരട്ടിയായി

2500 വര്‍ഷം മുമ്പേ മനുഷ്യന്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നു..? തെളിവുകള്‍ പുറത്ത്

2500 വര്‍ഷം മുമ്പേ മനുഷ്യന്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നു..? തെളിവുകള്‍ പുറത്ത്

പാകിസ്താന്റെ ആകാശം തൊടാതെ മോഡി പറന്നു; ബിഷ്‌കേക്കില്‍ ഷി ജിങ്പിങുമായും പുടിനുമായും കൂടിക്കാഴ്ച; ഇമ്രാന്‍ ഖാനെ കാണില്ല

പാകിസ്താന്റെ ആകാശം തൊടാതെ മോഡി പറന്നു; ബിഷ്‌കേക്കില്‍ ഷി ജിങ്പിങുമായും പുടിനുമായും കൂടിക്കാഴ്ച; ഇമ്രാന്‍ ഖാനെ കാണില്ല

Discussion about this post

RECOMMENDED NEWS

actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

8 hours ago
7
മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്,  ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്, ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

15 hours ago
7
rahul gandhi| bignewslive

മോദി പരാമര്‍ശം; രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ സൂറത്ത് കോടതി വിധി ഇന്ന്, എംപി സ്ഥാനം തിരികെ ലഭിക്കുമോ?

3 years ago
21
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

15 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version