ഡല്‍ഹി: ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസുമായി കൈകോര്‍ക്കുമെന്ന് ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു. ബിജെപിയെ എതിര്‍ക്കുന്ന എല്ലാ പാര്‍ട്ടികളും ഒന്നിച്ചു ഒരു പൊതു വേദിയുണ്ടാക്കുമെന്നും ചന്ദ്രബാബു നായിഡു കൂട്ടിച്ചേര്‍ത്തു.
ബിജെപിക്കെതിരെ സമാന മനസുള്ള പാര്‍ട്ടികളെല്ലാം ഒന്നിച്ചു പ്രവര്‍ത്തിക്കും.കോണ്‍ഗ്രസ്സാകും മഹാസഖ്യത്തിലെ പ്രധാന പാര്‍ട്ടി. റഫാല്‍ അഴിമതിക്കേസില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന പോരാട്ടത്തിനൊപ്പം പ്രതിപക്ഷ കക്ഷികളുമുണ്ടെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ടിഡിപി അധ്യക്ഷന്‍. ബിജെപിക്കെതിരെ വിശാല മുന്നണിയെ അണിനിരത്താനുളള ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് തെലുങ്കു ദേശം നേതാവായ ചന്ദ്രബാബു നായിഡു ഡല്‍ഹിയില്‍ എത്തിയത്. ഇതിന്റെ ഭാഗമായി എന്‍സിപി നേതാവ് ശരദ് പവാര്‍ നാഷണല്‍ കോണ്‍ഫറന്‍സ് ചെയര്‍മാന്‍ ഫാറൂഖ് അബ്ദുളള എന്നിവരുമായി നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു.
Discussion about this post