കൊച്ചി: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസും ബിജെപിയും തരംതാണ കളികളിക്കുകയാണെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്. അധികാരത്തിനു വേണ്ടിയാണ് രണ്ടു പേരും തരംതാണ കളികളിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല സമരം വിമോചന സമരമാക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. അതിനുള്ള ആഹ്വാനമാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ നടത്തിയത്.കേരളത്തിലെ മുന്നണിയെ തകര്‍ക്കാന്‍ വന്നാല്‍ ജനങ്ങള്‍ സമ്മതിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ എഐവൈഎഫ് സംഘടിപ്പിച്ച നവോദ്ധാന സദസ്സ് ഉദ്ഘാടനം ചെയ്യത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post