മംഗളൂരു: മംഗളൂരു റിഫൈനറി ആന്റ് പെട്രോകെമിക്കല്‍ ലിമിറ്റഡിലുണ്ടായ (എംആര്‍പിഎല്‍) വിഷവാതക ചോര്‍ച്ചയില്‍ രണ്ടുപേർ മരിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ സ്ഥാപനത്തിലെ ഒരു ജീവനക്കാരനും പരിക്കേറ്റു.
എംആര്‍പിഎല്‍ തൊഴിലാളികളായ കോഴിക്കോട് കക്കോടി സ്വദേശി ബിജില്‍ പ്രസാദ്, പ്രയാഗ്‌രാജ് സ്വദേശി ദീപ് ചന്ദ്ര എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയോടെ ആയിരുന്നു അപകടം.
ഓയില്‍ മൂവ്മെന്റ് ഏരിയയിലെ സംഭരണ ടാങ്കിന്റെ പ്ലാറ്റ്ഫോമില്‍ തകരാറുണ്ടോ എന്ന് പരിശോധിക്കാന്‍ കയറിയപ്പോഴായിരുന്നു അപകടം. അതേസമയം,
റിഫൈനറിയിലെ ചോര്‍ച്ച പരിഹരിച്ചതായി കമ്പനി അറിയിച്ചു.















Discussion about this post