ബെംഗളൂരു:മലയാളിയായ 14കാരൻ മൈസൂരുവിൽ ജലാശയത്തിൽ മുങ്ങി മരിച്ചു. തലശ്ശേരി പാനൂർ കൊച്ചിയങ്ങാടി സ്വദേശി ശ്രീഹരി ആണ് മരിച്ചത്.
മൈസൂരുവിന് സമീപം ബെൽമുറി ജലാശയത്തിലാണ് കുട്ടി അപകടത്തിൽപ്പെട്ടത്. വിനോദയാത്രക്ക് എത്തിയപ്പോൾ ആണ് അപകടം.
കുട്ടി കാൽ തെറ്റി പുഴയിലേക്ക് വീഴുകയായിരുന്നു. പുഴയിൽ അണ കെട്ടിയ ഭാഗത്തേക്കാണ് വീണത്. ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
















Discussion about this post