തൃശൂര്‍: തൃശൂർ പൂരം എഴുന്നള്ളിപ്പിനെത്തിച്ച ആന വിരണ്ടോടിയത് ജനങ്ങളെ പരിഭ്രാന്തരാക്കി. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.ഊട്ടോളി രാമന്‍ എന്ന ആനയാണ് പരിഭ്രാന്തി സൃഷ്ടിച്ചത്.
പുലര്‍ച്ചെ രണ്ടേകാലോടെയായിരുന്നു സംഭവം. ആന വിരണ്ടതിന് പിന്നാലെ ജനങ്ങൾ ചിതറിയോടി. തുടർന്നുണ്ടായ തിക്കിലും തിരക്കിലും നാല്‍പതില്‍ അധികം പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റ ചിലര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ആനപ്പുറത്തുണ്ടായിരുന്ന മൂന്നു പേർ 15 മിനിറ്റോളം നിലത്ത് ഇറങ്ങാൻ കഴിയാതെ കുടുങ്ങി.
നഗരത്തിലെ പാണ്ടി സമൂഹം മഠം എം ജി റോഡിലേക്കുള്ള വഴിയിലൂടെയാണ് ആന വിരണ്ടോടിയത്.
തുടർന്ന് എലിഫന്റ് സ്‌ക്വാഡ് ഉടന്‍ സ്ഥലത്തെത്തിയാണ് ആനയെ നിയന്ത്രണ വിധേയമാക്കിയത്. റവന്യൂ മന്ത്രി കെ രാജന്‍ കണ്‍ട്രോള്‍ റൂമില്‍ ഇരുന്ന് സ്ഥിതി ഗതികള്‍ വിലയിരുത്തി. പരിക്കേറ്റു ചികിത്സയിലുള്ളവരെ സന്ദര്‍ശിച്ചു.















Discussion about this post