തൊടുപുഴ: അപകടത്തില്‍പ്പെട്ട കാറിൽ ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് രക്ഷപ്പെട്ടു. ഇടുക്കി ആലടിയിലാണ് സംഭവം. ആലടി സ്വദേശി സുരേഷാണ് രക്ഷപ്പെട്ടത്.
പരുക്കേറ്റ ഭാര്യ നവീനയെ കാറിൽ ഉപേക്ഷിച്ചാണ് സുരേഷ് രക്ഷപ്പെട്ടത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി നവീനയെ കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി.
അപകടം ഉണ്ടാകുന്നതിനു മുന്‍പ് സുരേഷ് വാഹനത്തില്‍നിന്നു ചാടുകയായിരുന്നു.ഇയാൽ മദ്യലഹരിയിലായിരുന്നു. ശനിയാഴ്ച രാത്രിയിലാണ് സംഭവം.
ഇടുക്കി ഉപ്പുതറയിലാണ് അപകടമുണ്ടായത്. ഞായറാഴ്ച രാവിലെയാണു കാറില്‍ സ്ത്രീ കുടുങ്ങിക്കിടക്കുന്ന കാര്യം മറ്റുള്ളവര്‍ അറിയുന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തിയാണ് നവീനയെ ആശുപത്രിയില്‍ എത്തിച്ചത്.















Discussion about this post