അമരാവതി: തൻ്റെ മണ്ഡലത്തിൽ മൂന്നാമതായി പെണ്‍കുഞ്ഞിന് ജന്മം നൽകുന്ന സ്ത്രീകൾക്ക് 50,000 രൂപ ഫിക്സഡ് ഡെപ്പോസിറ്റായി നൽകുമെന്ന് പ്രഖ്യാപിച്ച് ടിഡിപി എംപി കാളിസെട്ടി അപ്പള നായിഡു.
ജനിക്കുന്നത് ആൺകുഞ്ഞാണെങ്കിൽ ഒരു പശുവിനെ സമ്മാനമായി നൽകുമെന്നും എംപി പ്രഖ്യാപിച്ചു. മൂന്നാമത്തെ പെൺകുട്ടി വിവാഹ പ്രായമാകുമ്പോഴേക്കും സ്ഥിര നിക്ഷേപ തുകയുടെ പലിശ സഹിതം ലക്ഷങ്ങൾ ലഭിക്കുമെന്നാണ് എംപി പറയുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെയും ആഹ്വാനത്തെ തുടർന്നാണ് തന്‍റെ പ്രഖ്യാപനമെന്ന് എംപി വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് കൂടുതൽ കുട്ടികളുണ്ടാകുന്ന കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കണം എന്നായിരുന്നു ചന്ദ്രബാബു നായിഡുവിന്‍റെ പ്രഖ്യാപനം.ഇതിന് പിന്നാലെയാണ് എംപിയുടെ വാഗ്ദാനം.
Discussion about this post