കണ്ണൂര്‍: യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂരിലെ ഊരത്തൂരിലാണ് സംഭവം. വയനാട് തവിഞ്ഞാൽ സ്വദേശിനി രജനി ആണ് മരിച്ചത്.
മരണകാരണം വ്യക്തമായിട്ടില്ല. ഭര്‍ത്താവും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. ഇവരാണ് യുവതിയുടെ മരണം വിവരം മറ്റുള്ളവരെ അറിയിച്ചത്.
വിവരമറിഞ്ഞതിനെ തുടർന്ന് ഇരിക്കൂര്‍ പൊലീസ് സ്ഥലത്തെത്തി. ആദിവാസി വിഭാഗത്തിലുള്ള കുടുംബമാണ് ഊരത്തൂരിൽ താമസിക്കുന്നത്.
Discussion about this post