ഇടുക്കി: അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്തിനു സമീപത്താണ് സംഭവം.മധ്യപ്രദേശ് സ്വദേശി സരസ്വതി ആണ് മരിച്ചത്.
മുപ്പത്തിയഞ്ച് വയസ്സായിരുന്നു. സംഭവത്തിൽ ഭർത്താവ് രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രിയിൽ മദ്യപിച്ച് ഇരുവരും തമ്മിൽ വഴക്ക് ഉണ്ടായിരുന്നു.
ശേഷം രാവിലെയാണ് സരസ്വതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post