തിരുവനന്തപുരം: സംസ്ഥാനത്തെ ക്യാമ്പസുകളിലും ലഹരി ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ
സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍.
ക്യാമ്പസുകളിലെ ലഹരിമരുന്ന് ഭീഷണി എങ്ങനെ നേരിടാമെന്നത് ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചത്. തിങ്കളാഴ്ചയാണ് യോഗം. മുമ്പും ലഹരി ഉപയോഗത്തിനെതിരെ പ്രതികരിച്ച് ഗവർണർ രംഗത്തെത്തിയിരുന്നു.
ലഹരിമരുന്നുകള്‍ ജീവിതത്തെ തകര്‍ക്കുന്ന ശക്തിയാണെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടിരുന്നു. മയക്കുമരുന്ന് നമ്മുടെ അടുത്ത തലമുറയെക്കൂടി നശിപ്പിക്കുമെന്നും അതിനാല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും ഗവർണർ പറഞ്ഞിരുന്നു.
യുവാക്കളോട് മയക്കുമരുന്നുകള്‍ തൊട്ടുപോകരുതെന്ന് അപേക്ഷിക്കുകയാണ്. ലഹരിമരുന്നുകള്‍ക്കെതിരായ പോരാട്ടത്തില്‍ മാധ്യമങ്ങളുടെ പിന്തുണ വേണമെന്നും മയക്കുമരുന്ന് വ്യാപനം പ്രതിരോധിക്കാന്‍ എല്ലാവരും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
















Discussion about this post