റിയാദ്: സൗദി ദേശീയ ജീവകാരുണ്യ പ്രവർത്തന നിധി ശേഖരണത്തിലേക്ക് സൽമാൻ രാജാവ് 40 ദശലക്ഷം റിയാലും, കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ 30 ദശലക്ഷം സംഭാവന നൽകി. ‘ഇഹ്സാൻ’ പ്ലാറ്റ്ഫോമിലൂടെ ചാരിറ്റി പ്രവർത്തനങ്ങൾക്കായി ആരംഭിച്ച അഞ്ചാമത് ദേശീയ കാമ്പയിന്റെ ഭാഗമായാണ് സംഭാവന. റമദാൻ പ്രമാണിച്ചാണ് ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി സൗദി ‘ഇഹ്സാൻ’ പ്ലാറ്റ്ഫോം വഴി ദേശീയതലത്തിൽ ചാരിറ്റി കാമ്പയിൻ ആരംഭിച്ചത്.
റമദാൻ ഏഴിന് വൈകുന്നേരം ആരംഭിച്ച കാമ്പയിൻ റമദാൻ അവസാനം വരെ തുടരും. കഴിഞ്ഞ വർഷത്തെ കാമ്പയിനിൽ 1.5 കോടി പേരുടെ സംഭാവനയിലൂടെ 180 കോടി റിയാലിലധികമാണ് ലഭിച്ചത്. മൂന്നാം പതിപ്പിൽ 76 കോടി റിയാലിലധികം സംഭാവനയായി ലഭിച്ചു. ഒന്നും രണ്ടും പതിപ്പുകൾ യഥാക്രമം 75 കോടി റിയാലും 80 കോടി റിയാലും നേടി.
Discussion about this post