കാസർകോഡ്: സൂര്യാഘാതമേറ്റ് തെണ്ണൂറ്റിരണ്ട് വയസ്സുകാരന് ദാരുണാന്ത്യം. കാസർകോട് ആണ് സംഭവം. കയ്യൂർ മുഴക്കോം, വലിയപൊയിലിൽ കുഞ്ഞിക്കണ്ണനാണ് മരിച്ചത്.
ഇന്നുച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. വീടിന് സമീപത്തുവച്ചാണ് സൂര്യാഘാതം ഏറ്റത്. ബന്ധു വീട്ടിലേക്ക് നടന്ന് പോകുന്നതിനിടയാണ് സൂര്യാഘാതമേറ്റത്.
ഉടൻ തന്നെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണം സൂര്യാഘാതമേറ്റാണെന്ന് സ്വകാര്യ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.
എന്നാൽ കണ്ണൂർ മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷമേ അന്തിമമായി സ്ഥിരീകരിക്കാനാകൂവെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
Discussion about this post