സിവില്‍ എഞ്ചിനീയറിംഗ് കഴിഞ്ഞ് ഖത്തറില്‍ നല്ല ശമ്പളത്തില്‍ ജോലി ചെയ്യുന്ന സമയത്താണ് അലക്സ് എബ്രഹാമിന്റെ മനസ്സിലേക്ക് ആദ്യമായി സിവില്‍ സര്‍വീസ് ഒരു ചോദ്യചിഹ്നമായെത്തുന്നത്. പ്ലസ്ടു മുതല്‍ ഗവണ്മെന്റ് സ്ഥാപനങ്ങളില്‍ പഠിച്ച് വന്ന തനിക്ക് സര്‍ക്കാരിനോടും ജനങ്ങളോടും ചെയ്യേണ്ട ചില കടമകളില്ലേ ? ഇത്രയും നാളും ജീവിച്ച സമൂഹത്തിനോട് കടപ്പാടില്ലേ ? എഞ്ചിനീയറിംഗ് കഴിഞ്ഞവരെല്ലാം ജോലിയില്ലാതെ ബാങ്ക് കോച്ചിംഗും മറ്റുമായി നടക്കുന്ന സമയത്ത് കൈയിലെത്തിയ ജോലിയായതിനാല്‍ അത് നഷ്ടപ്പെടുത്തിയാല്‍ വീട്ടുകാരും നാട്ടുകാരും ഒക്കെ എന്ത് പറയും എന്ന ചിന്തയായിരുന്നു ഇതിനുത്തരമായി ആദ്യം വന്നത്. എന്നാല്‍ പിന്നീട് കൂടുതല്‍ ചിന്തിച്ചപ്പോഴാണ് ഇരുപത്തിയഞ്ച് വയസ്സില്‍ സിവില്‍ സര്‍വീസിന് തയ്യാറെടുക്കണമെന്ന് തീരുമാനിച്ചാല്‍ ചിലപ്പോള്‍ സാധിച്ചേക്കാം. ഇനിയും നീണ്ടുപോയാല്‍ ആ മോഹം തന്നെ ഉപേക്ഷിക്കേണ്ടി വരും. അതോടെ സിവില്‍ സര്‍വീസ് തന്നെ തന്റെ ലക്ഷ്യം എന്ന് അലക്സ് ഉറപ്പിച്ചു.
ഫിനാന്‍ഷ്യല്‍ ഇന്‍ഡിപെന്‍ഡന്‍സ് ഉണ്ടെങ്കില്‍ ആരെയും കണ്‍വിന്‍സ് ചെയ്യിക്കാന്‍ കഴിയും എന്ന തിരിച്ചറിവ് ഉണ്ടായതോടെ പഠനത്തിനും മറ്റ് ചിലവുകള്‍ക്കുമായി നല്ലൊരു തുക ശമ്പളത്തില്‍ നിന്ന് അലക്സ് മാറ്റി വയ്ക്കാന്‍ തുടങ്ങി. അത്യാവശ്യം നല്ലൊരു സമ്പാദ്യവുമായാണ് കോച്ചിംഗിനായി അലക്സ് തിരുവനന്തപുരത്തെത്തുന്നത്. ഐലേണില്‍ ജോയിന്‍ ചെയ്തതോടെ പഠനം ചിട്ടയായി.
ഡല്‍ഹിയില്‍ പോകുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത് തിരുവനന്തപുരമാണെന്ന ചില സുഹൃത്തുക്കളുടെ അഭിപ്രായം ഉള്‍ക്കൊണ്ടുകൊണ്ടായിരുന്നു കോച്ചിംഗിനായി അലക്സ് തിരുവനന്തപുരം തിരഞ്ഞെടുക്കുന്നത്. ഐലേണില്‍ കോഴ്സിന് ചേരാന്‍ തീരുമാനിക്കുന്നതും സുഹൃത്ത് ദിവ്യയുടെ സജ്ജഷനിലാണ്. കോഴ്സിന് ചേരണോ വേണ്ടയോ എന്ന് ആദ്യം സംശയം ഉണ്ടായിരുന്നുവെങ്കിലും പണ്ട് മുതലേ സ്വന്തമായി പഠിക്കുന്നതിനേക്കാള്‍ ക്ലാസ്സുകളില്‍ കേള്‍ക്കുന്നതിനോടാണ് താല്പര്യം എന്നതിനാല്‍ ഐലേണ്‍ തിരഞ്ഞെടുത്തു. ഐലേണില്‍ പിസിഎം കോഴ്സിനാണ് അലക്സ് ജോയിന്‍ ചെയ്തത്. ഇവിടുത്തെ മെന്റര്‍ഷിപ്പും റാങ്ക് നേടാന്‍ വളരെ വലിയ സഹായമായിരുന്നുവെന്നാണ് അലക്സ് പറയുന്നത്.
“ഐലേണിലെ ടെസ്റ്റ് സീരീസുകള്‍ അവസാന റിസള്‍ട്ടില്‍ ഏറെ പ്രതിഫലിച്ചു എന്ന് തന്നെ പറയണം. ഐലേണിലെത്തിയ ശേഷമാണ് പത്രവായന സിവില്‍ സര്‍വീസ് തയ്യാറെടുപ്പുകളില്‍ എത്രമാത്രം പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് മനസ്സിലായത്. മുമ്പൊക്കെ പത്രത്തിന്റെ എഡിറ്റോറിയല്‍ പേജ് ഒക്കെ വെറുതേ വായിക്കാതെ വിടുമായിരുന്നു. എന്നാല്‍ ഈ പേജാണ് ഒരു സിവില്‍ സര്‍വീസ് ആസ്പിറന്റിന് ഒഴിച്ചുകൂടാനാവാത്ത ഭാഗം. ആദ്യമൊക്കെ മൂന്ന് മണിക്കൂറോളമെടുത്താണ് പത്രം വായിച്ചിരുന്നത്. ഹിന്ദു പത്രത്തില്‍ അറിയാത്ത വാക്കുകളുടെ അര്‍ഥം എഴുതിയായിരുന്നു ആദ്യമൊക്കെ വായന. പിന്നീട് ഇത് വേണ്ടാതായി. അവസാനമൊക്കെ ആയപ്പോള്‍ ഓരോ വിഷയത്തിനും എന്തൊക്കെ പോയിന്റുകളാണ് ഹിന്ദു കൊടുക്കുക എന്ന് വരെ അറിയാനായിരുന്നു. ഇതോടെ പത്രവായന ഒന്നരമണിക്കൂറിലേക്ക് ചുരുക്കനായി.” അലക്സ് പറയുന്നു.
കണ്‍സിസ്റ്റന്‍സി ആണ് തന്റെ സിവില്‍ സര്‍വീസ് തയ്യാറെടുപ്പുകളിലുടനീളം അലക്സ് പാലിച്ചുപോന്ന ഒരു കാര്യം. ഐലേണില്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ അന്നന്ന് തന്നെ പഠിച്ച് തീര്‍ക്കുന്നതില്‍ അലക്സ് ഏറെ ശ്രദ്ധിച്ചിരുന്നു. ഒരുപാട് മെറ്റീരിയലുകള്‍ തേടിപ്പോകാതെ ക്ലാസ്സില്‍ പഠിപ്പിക്കുന്നത് റിവൈസ് ചെയ്ത് കയ്യിലുള്ള കണ്ടന്റ് കൃത്യമായി പഠിക്കുകയായിരുന്നു അലക്സിന്റെ രീതി.ഐലേണിലെ ക്ലാസ് നോട്ടുകളും ടെക്സ്റ്റ് ബുക്കും പിന്നെ എന്‍സിഇആര്‍ട്ടി ടെക്സ്റ്റുകളും ആയിരുന്നു അലക്സിന്റെ സ്റ്റഡി മെറ്റീരിയല്‍സ്. ക്ലാസ്സില്‍ പഠിപ്പിക്കുന്നത് അന്നന്ന് പഠിച്ച് തീര്‍ക്കാനായില്ലെങ്കില്‍ ശനിയും ഞായറും പെന്‍ഡിംഗ് ടോപ്പിക്കുകള്ക്കായി മാറ്റി വയ്ക്കും. റീഡിങ് റൂം കാര്യമായി ഉപയോഗിച്ചായിരുന്നു ഈ പഠനം. ഒരുപാടാളുകള്‍ വന്നിരുന്ന് പഠിക്കുന്നതിനാല്‍ റീഡിങ് റൂമുകളില്‍ പ്രൊഡക്ടിവിറ്റി കൂടുതലാണെന്നാണ് അലക്സിന്റെ അഭിപ്രായം.
“ക്ലാസില്‍ പഠിപ്പിക്കുന്നത് അന്നന്ന് തന്നെ പഠിച്ച് തീര്‍ക്കാന്‍ കഴിവതും ശ്രമിക്കുമായിരുന്നു. അല്ലാത്തവയ്ക്കായി ശനിയും ഞായറും റീഡിങ് റൂമില്‍ പോവും. റൂമിലിരുന്ന് ഒറ്റയ്ക്ക് പഠിക്കുമ്പോള്‍ ചിലപ്പോള്‍ മടുപ്പ് തോന്നിയേക്കാം. എന്നാല്‍ റീഡിങ് റൂമുകള്‍ അങ്ങനെയല്ല. ഒരുപാടാളുകള്‍ വന്ന് പഠിക്കുന്നത് കൊണ്ട് ഭയങ്കര പ്രൊഡക്ടിവിറ്റി ആണിവിടെ. പഠനത്തില്‍ നന്നായി ഫോക്കസ് ചെയ്യാനും പറ്റും.
ഓപ്ഷണല്‍ ജ്യോഗ്രഫിക്കും ജനറല്‍ സയന്‍സിനുമായി ദിവസവും രണ്ട് മണിക്കൂര്‍ വീതം മാറ്റി വച്ചിരുന്നു. ജ്യോഗ്രഫി ചിലപ്പോള്‍ അന്ന് നിഖില്‍ സര് ക്ലാസ്സിലെടുത്ത ഭാഗം മുഴുവന്‍ കവര്‍ ചെയ്യാന്‍ പറ്റി എന്ന് വരില്ല. അപ്പോള്‍ ടെക്സ്റ്റ് ബുക്കുകളില്‍ അതിനെക്കുറിച്ച് എന്തെങ്കിലും കൂടുതലായുണ്ടോ എന്ന് നോക്കും. എന്നിട്ട് അത് നോട്ട് ചെയ്ത് പഠിക്കും.
ജിഎസിന് എക്സ്ട്രാ മെറ്റീരിയലുകള്‍ ഉണ്ടായിരുന്നില്ല. ക്ലാസ് നോട്ടുകളും എന്‍സിഇആര്‍ടി ടെക്സ്റ്റുകളുമാണ് ഇതിനായി റഫര്‍ ചെയ്തിരുന്നത്. അധികം മെറ്റീരിയലുകള്‍ തേടിപ്പോകാതെ ഉള്ളത് വൃത്തിയായി പഠിക്കുക എന്ന രീതിയാണ് ഫോളോ ചെയ്തത്.
പ്രിലിംസ്
പ്രിലിംസിന്റെ മോക്ക് ടെസ്റ്റുകളില്‍ ശരിയായിട്ടറിയാവുന്ന ഒരു ഇരുപത് ചോദ്യങ്ങളാവും ഉണ്ടാവുക. ബാക്കി ചോദ്യങ്ങളുടെ ഉത്തരം കണക്കുകൂട്ടി ഗസ്സ് ചെയ്യും. നമുക്കുള്ള അറിവ് വെച്ച് ഇത്തരം ചോദ്യങ്ങളെ നേരിടാനുള്ള കഴിവ് ഉണ്ടാക്കിയെടുക്കുകയായിരുന്നു ചെയ്തത്.പ്രിലിംസ് കണ്ടന്റിന്റെ മാത്രം പരീക്ഷയല്ല. പസിള്‍ സോള്‍വ് ചെയ്യുന്ന പോലെ ചെയ്യാവുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഉത്തരങ്ങള്‍ എലിമിനേറ്റ് ചെയ്ത് നമുക്ക് ശരിയുത്തരത്തില്‍ എത്താം. ശരിയുത്തരം ഏതാണെന്ന് കണ്ടുപിടിക്കുന്നതിന് പകരം തെറ്റേത് എന്ന് കണ്ടുപിടിക്കാന്‍ ശ്രമിക്കുക എന്നതായിരുന്നു പ്രിലിംസിലെ സ്ട്രാറ്റജി.
മെയിന്‍സ്
മെയിന്‍സിന് അത്യാവശ്യം കുറച്ച് കണ്ടന്റ് ആയി എന്ന് തോന്നിയ ശേഷമാണ് തയ്യാറെടുപ്പുകള്‍ തുടങ്ങുന്നത്. ക്ലാസ്സുകളില്‍ തരുന്ന ചോദ്യങ്ങള്‍ അന്ന് തന്നെ സോള്‍വ് ചെയ്ത് ഫീഡ്ബാക്കുകള്‍ നേടാന്‍ ശ്രമിക്കുമായിരുന്നു. എന്നിട്ടും നാല്‍പ്പത് പേര് എഴുതുന്ന ക്ലാസ്സ് ടെസ്റ്റുകളില്‍ മുപ്പത്തിയഞ്ചാം സ്ഥാനത്തൊക്കെയാണ് എത്തിയിരുന്നത്. ഇതോടെയാണ് ആന്‍സര്‍ റൈറ്റിംഗിലെ പോരായ്മകള്‍ അറിയുന്നത്. കണ്ടന്റ് ആയിരുന്നില്ല പലപ്പോഴും പ്രശ്നം പകരം, പ്രസന്റേഷന് ആയിരുന്നു. യുപിഎസ്സി ഡിമാന്‍ഡ് ചെയ്യുന്ന രീതിയില്‍ ഉത്തരമെഴുതാനാവുന്നില്ല എന്നതായിരുന്നു പോരായ്മ. ഇതോടെ ഐലേണിലെ മെന്റര്‍ സുമയ്യ മാഡത്തിനെ സമീപിച്ചു. ഇതോടെ എല്ലാ ദിവസവും ഒരു മണിക്കൂറില്‍ മിനിമം അഞ്ച് ചോദ്യത്തിനെങ്കിലും ഉത്തരമെഴുതി മാഡത്തിനയച്ച് കൊടുക്കും. ഇങ്ങനെ ഒരു നാല്‍പ്പത് ദിവസം പരിശീലിച്ചാണ് ജിഎസ് ആന്‍സര്‍ റൈറ്റിംഗിലെ ആ പ്രശ്നം പരിഹരിച്ചത്.
ഇന്റര്‍വ്യൂ
ഇന്റര്‍വ്യൂവിനും പ്രാക്ടീസ് തന്നെയാണ് ഫലം കണ്ടത്. ഓടി നടന്ന് മോക് ഇന്റര്‍വ്യൂസ് അറ്റംപ്റ്റ് ചെയ്തു. തിരുവനന്തപുരത്തും ഡല്‍ഹിയിലുമൊക്കെ പോയി ഇന്റര്‍വ്യൂവില്‍ പങ്കെടുത്തിരുന്നു. നമ്മളോട് ചോദിക്കുന്ന ചോദ്യത്തിന് മാത്രം ഉത്തരം പറയുക എന്നതാണ് മോക് ഇന്റര്‍വ്യൂകളിലൂടെ പഠിച്ച കാര്യം. നമ്മുടെ അഭിപ്രായം വേണമെന്നുണ്ടെങ്കില്‍ ബോര്‍ഡ് അത്തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കും. അല്ലാത്തവയ്ക്ക് ആവശ്യമായ ഇത്തരം മാത്രം നല്‍കുക.
സിവില്‍ സര്‍വീസ് ആണ് ആഗ്രഹമെങ്കില്‍ കഷ്ടപ്പെട്ട് പഠിക്കാനുള്ള മനസ്സുമായി വേണം കോച്ചിംഗിന് ചേരാന്‍. കാരണം കോച്ചിംഗ് തുടങ്ങുമ്പോള്‍ യൂണിവേഴ്സിറ്റി റാങ്കുള്ളയാളാണെങ്കിലും ആവറേജ് വിദ്യാര്‍ഥിയാണെങ്കിലും ഒരു ലെവലിലാണ് നില്‍ക്കുന്നത്. ആരും ആരെക്കാളും മിടുക്കരല്ല. വര്‍ഷം തോറും ധാരാളമാളുകള്‍ എഴുതുന്ന പരീക്ഷയാണിത്. നിങ്ങളെത്രത്തോളം എഫര്‍ട്ട് എടുത്ത് പഠിക്കുന്നുവോ അതിനുള്ള റിസള്‍ട്ടും ലഭിക്കും. നിങ്ങളെന്താണോ ആഗ്രഹിക്കുന്നത് അത് ലഭിക്കും വരെ പഠിക്കുക.” അലക്സ് കൂട്ടിച്ചേര്‍ത്തു.
2020ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 299ാം റാങ്ക് ആണ് അലക്സ് നേടിയിരിക്കുന്നത്. ഐപി & ടിഎഎഫ്എസ് ആണ് അലക്സിന് കിട്ടിയിരിക്കുന്ന സര്‍വീസ്.
Discussion about this post