മലപ്പുറം: 21 ദിവസം മാത്രം പ്രായമുളള ഇരട്ടക്കുട്ടികളുള്‍പ്പെടെ നാല് കുഞ്ഞുങ്ങളേയും ഭാര്യയേയും രാത്രി വീട്ടില്‍ നിന്ന് അടിച്ചിറക്കി. യുവാവിനെതിരെ പോലീസ് കേസെടുത്തു. ചേന്നംകുളങ്ങര സ്വദേശിയായ ഷമീറിനെതിരെയാണ് വണ്ടൂര്‍ പോലീസ് കേസെടുത്തത്. യുവാവിനെതിരെ ഗാര്‍ഹിക പീഡനത്തിനും മര്‍ദ്ദനത്തിനുമാണ് കേസെടുത്തിരിക്കുന്നത്.
21 ദിവസം മാത്രം പ്രായമുളള ഇരട്ടക്കുട്ടികള്‍ ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളേയും ഭാര്യയേയുമാണ് ഇയാള്‍ രാത്രിയില്‍ ഇറക്കിവിട്ടത്. ഷമീര്‍ മദ്യപിച്ച് ഭാര്യയേയും കുട്ടികളേയും ഉപദ്രവിക്കുന്നത് പതിവായിരുന്നുവെന്ന് പോലീസ് പറയുന്നു. മലപ്പുറം സ്നേഹിതയിലാണ് യുവതിയും കുട്ടികളും ഇപ്പോള്‍ ഉളളത്.
സ്ത്രീകള്‍ക്കെതിരെയുള്ള ഗാര്‍ഹിക പീഡനക്കേസുകള്‍ കേരളത്തില്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ ഇരയാക്കപ്പെട്ട വിസ്മയയുടെ സംഭവം ഉള്‍പ്പെടെ നിരവധി കേസുകള്‍ മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്.
Discussion about this post