ഇടുക്കി : ഉടുമ്പന്‍ചോലയില്‍ എംഎം മണിയോട് തോറ്റ യുഡിഎഫ് സ്ഥാനാര്‍ഥി ഇ.എം ആഗസ്തി മൊട്ടയടിച്ചു.
വാക്ക് പാലിക്കാനുള്ളതാണ് എന്ന കുറിപ്പോടെ ഫേസ്ബുക്കിലാണ് മൊട്ടയടിച്ച ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ 20,000 വോട്ടിന് താന്‍ തോറ്റാല്‍ മൊട്ടയടിക്കുമെന്ന് ആഗസ്തി വെല്ലുവിളിച്ചിരുന്നു.
ഉടുമ്പന്‍ചോലയില്‍ ആഗസ്തിയ്ക്കെതിരെ മന്ത്രി എം.എം മണി 38,305 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2016-ല്‍ 1109 വോട്ട് മാത്രമായിരുന്നു മണിയുടെ ഭൂരിപക്ഷം.
Discussion about this post