ചെന്നൈ: പിറന്നാള്‍ ആഘോഷ വിവാദത്തില്‍ മാപ്പ് പറഞ്ഞ് തമിഴ് നടന്‍ വിജയ് സേതുപതി. വാള്‍ ഉപയോഗിച്ച് ജന്മദിന കേക്ക് മുറിച്ച സംഭവമാണ് വിവാദമായത്. സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നതോടെ താരം ക്ഷമ ചോദിച്ചു. മോശം സന്ദേശമാണ് തന്റെ പ്രവൃത്തി നല്‍കിയതെന്നും ഭാവിയില്‍ ആവര്‍ത്തിക്കില്ലെന്നുമാണ് വിജയ് സേതുപതി പറഞ്ഞത്.

”ജന്മദിനാശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും ഹൃദയംഗമമായ നന്ദി. മൂന്ന് ദിവസം മുന്‍പുള്ള ജന്മദിനാഘോഷത്തിന്റെ ചിത്രം ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. സംവിധായകന്‍ പൊന്റാമിന്റെ പുതിയ ചിത്രത്തിലാണ് ഞാന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ സെറ്റിലായിരുന്നു ആഘോഷം. ആ സിനിമയില്‍ വാളിന് വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ടാണ് വാള്‍ ഉപയോഗിച്ച് കേക്ക് മുറിച്ചത്. ഇത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇനി കൂടുതല്‍ സൂക്ഷ്മത കാണിക്കും. ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു. എന്റെ പ്രവൃത്തിയില്‍ ഖേദിക്കുന്നു”, താരം കുറിച്ചു
— VijaySethupathi (@VijaySethuOffl) January 16, 2021















Discussion about this post