ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണിനും രൺവീർ സിംഗിനും സെപ്തംബറിൽ കുഞ്ഞുപിറക്കും. ഇരുവരും മാതാപിതാക്കളാകാൻ ഒരുങ്ങുന്നുവെന്ന സന്തോഷ വാർത്ത ആരാധകരുമായി പങ്കിട്ടിരിക്കുകയാണ്.
സോഷ്യൽമീഡിയയിലൂടെ ദീപികയും രൺവീറും ചേർന്നാണ് ഈ സന്തോഷ വാർത്ത പുറത്തുവിട്ടത്. കുഞ്ഞുടുപ്പിന്റെയും ഷൂസിന്റെയും ബലൂണിന്റെയും ചിത്രമടങ്ങുന്ന ഒരു പോസ്റ്റർ കാർഡ് പങ്കുവച്ചാണ് ആരാധകരെ വിവരം അറിയിച്ചത്. സെപ്തംബറിൽ കുഞ്ഞ് ജനിക്കുമെന്നാണ് ഇരുവരുടെയും പോസ്റ്റ് സൂചിപ്പിക്കുന്നത്.
വാർത്ത പുറത്തെത്തിയതോടെ സെലിബ്രിറ്റികൾ ഉൾപ്പടെ നിരവധിപേർ ദീപികയ്ക്കും രൺവീറിനും ആശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുകയാണ്. 2018 ലായിരുന്നു ദീപികയുടെയും രൺവീറിന്റെയും വിവാഹം. ഇറ്റലിയിലായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. പിന്നീട് മുംബൈയിൽ സിനിമാപ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമായി വിരുന്ന് നടത്തി.
സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ‘ഫൈറ്റർ’ എന്ന ചിത്രമാണ് ദീപികയുടേതായി ഒടുവിൽ തിയേറ്ററിൽ പ്രദർശനത്തിനെത്തിയത്. ‘റോക്കി ഓർ റാണി കി പ്രേം കഹാനി’യായിരുന്നു രൺവീറിന്റെതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം.
Discussion about this post