BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 9, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

കുഞ്ഞു ഷൈനിനോട് ഒരു വാക്ക് കൂടി, ഉള്ളില്‍ തീയുള്ള കലാകാരനെ ഒരു സംഘടനയ്ക്കും വിലക്കാനാവില്ല; കുറിപ്പുമായി ജോയ് മാത്യു

അകാലത്തില്‍ അന്തരിച്ച അബി എന്ന നടനോടുള്ള സഹതാപ തരംഗം ആയിരുന്നില്ല ഈ കുട്ടിയുടെ കൈമുതല്‍.

Soumya by Soumya
December 1, 2019
in Entertainment
0
കുഞ്ഞു ഷൈനിനോട് ഒരു വാക്ക് കൂടി, ഉള്ളില്‍ തീയുള്ള കലാകാരനെ ഒരു സംഘടനയ്ക്കും വിലക്കാനാവില്ല; കുറിപ്പുമായി ജോയ് മാത്യു
22
VIEWS
Share on FacebookShare on Whatsapp

ഉള്ളില്‍ തീയുള്ള കലാകാരനെ ഒരു സംഘടനയ്ക്കും വിലക്കാനാവില്ലെന്ന് ഷെയ്ന്‍ നിഗത്തോട് നടന്‍ ജോയ് മാത്യു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചത്. അകാലത്തില്‍ അന്തരിച്ച അബി എന്ന നടനോടുള്ള സഹതാപ തരംഗം ആയിരുന്നില്ല ഈ കുട്ടിയുടെ കൈമുതല്‍.

READ ALSO

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

June 7, 2025
9

അങ്ങനെയായിരുന്നെങ്കില്‍ അന്തരിച്ച പല നടന്മാരുടെയും മക്കള്‍ തിരശീലയില്‍ തിളങ്ങേണ്ടതായിരുന്നില്ലേ? എന്ന് ജോയ് മാത്യു ചോദിക്കുന്നു. ‘അന്നയും റസൂലും’ എന്ന ചിത്രത്തില്‍ തന്റെ മകനായി അഭിനയിച്ച് കരിയര്‍ ആരംഭിച്ച ഷെയ്ന്‍ നിഗവുമായുള്ള വ്യക്തിപരമായ അനുഭവം കൂടി ജോയ് മാത്യു പങ്കുവെയ്ക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

മരിക്കാനോ കൊല്ലപ്പെടാനോ തയ്യാറില്ലാത്ത നായകന്മാരുടെ ഇടയിലടക്കാണ് ചാകാനും വേണ്ടിവന്നാല്‍ കൊല്ലപ്പെടാനും തയ്യാറുള്ള നായകനായി ഷൈന്‍ നിഗം എത്തുന്നത്. ഇടക്കെവിടെയോ വെച്ചു സര്‍വ്വ വിജ്ഞാനികളും വിജയിക്കാന്‍ മാത്രം പിറന്നവരുമായ നായക സങ്കല്പങ്ങളില്‍ കുറ്റിയടിച്ചു നിന്നുപോയ മലയാള സിനിമയിലേക്ക് മാറ്റത്തിന്റെ കാറ്റിനൊപ്പം ഒരു തൂവലിന്റെ ലാഘവത്തോടെ ഷൈന്‍ പറന്നിറങ്ങിയത്. അകാലത്തില്‍ അന്തരിച്ച അബി എന്ന നടനോടുള്ള സഹതാപ തരംഗം ആയിരുന്നില്ല ഈ കുട്ടിയുടെ കൈമുതല്‍. അങ്ങനെയായിരുന്നെങ്കില്‍ അന്തരിച്ച പല നടന്മാരുടെയും മക്കള്‍ തിരശീലയില്‍ തിളങ്ങേണ്ടതായിരുന്നില്ലേ? ഷൈന്‍ നിഗം അടിമുടി ഒരു കലാകാരനാണ്.അയാള്‍ ആദ്യമായി അഭിനയിച്ചത് ‘അന്നയും റസൂലും’ എന്ന രാജീവ് രവിയുടെ ചിത്രത്തില്‍ എന്റെ മകനായിട്ടാണ്. പിന്നീട് എന്നെ ഷൈന്‍ വിളിക്കുന്നത് അയാളും കൂട്ടുകാരും ചേര്‍ന്നു ചെയ്യുന്ന, ഷൈന്‍ തന്നെ സംവിധാനം ചെയ്യുന്ന ഒരു ഷോട്ട് ഫിലിമില്‍ അഭിനയിക്കാനാണ്. അന്നവന് ഇരുപത് വയസ്സ് തികഞ്ഞിട്ടുണ്ടോ എന്ന് സംശയം. ലഘു ചിത്രം എന്നതില്‍ നിന്നും ഞാന്‍ ഒഴിയാന്‍ നോക്കിയെങ്കിലും അവന്‍ എന്നെ വിടാതെ വിളിച്ചു കൊണ്ടിരുന്നു.ഒടുവില്‍ ഞാന്‍ രണ്ടു ദിവസം അവനുവേണ്ടി മാറ്റിവെച്ചു. അപ്പോഴാണ്അബി വിളിക്കുന്നത്. ഞങ്ങള്‍ തമ്മില്‍ നേരിട്ട് കണ്ടിട്ടില്ല, ഷൈനിന്റെ പടത്തില്‍ ഇപ്പോള്‍ അഭിനയിക്കരുത്.അവന്റ പരീക്ഷ അടുത്തിരിക്കയാണ്. പഠിത്തം ഉഴപ്പിപ്പോകും, താങ്കളും ഒരച്ഛനല്ലേ എന്റെ വിഷമം മനസ്സിലാകുമല്ലോ എന്നൊക്കെ പറഞ്ഞപ്പോള്‍ ഞാനും ഒരച്ഛനായി. ഷൈന്‍ വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു, മോനെ ഞാന്‍ വന്നു അഭിനയിക്കാം. പരീക്ഷ കഴിഞ്ഞിട്ട് പോരെ?

പിന്നെ ഷൈന്‍ വിളിച്ചില്ല, പക്ഷെ തിരശീലയില്‍ സജീവമായി. പറഞ്ഞുവന്നത്, നായകനായി ജീവിച്ചു കളയാം എന്ന മോഹവുമായി സിനിമയെ സമീപിക്കുന്ന ആയിരങ്ങളില്‍ ഒരാളായിട്ടല്ല ഷൈനിനെ ഞാന്‍ കാണുന്നത്. അതുകൊണ്ടാണ്അ യാളുടെ രീതികള്‍, എടുത്തു ചാട്ടങ്ങള്‍, എല്ലാം അച്ചടക്കമില്ലായ്മയായി നാം വിലയിരുത്തിപ്പോകുന്നത്. സിനിമ ഒരു വ്യവസായം എന്ന നിലയില്‍ തന്നെയാണ് കാണേണ്ടത്.മുടക്കുമുതലും ലാഭവും ലക്ഷ്യമാക്കുന്ന എന്തും വ്യവസായം തന്നെ. അത് ലാഭം മാത്രം പ്രതീക്ഷിക്കുന്നു. അതിനാല്‍ അച്ചടക്കവും പ്രതീക്ഷിക്കുന്നു.

ഓരോ മണിക്കൂറിനും പണമാണ് നഷ്ടം. അതുകൊണ്ടാണ് അഭിനേതാക്കള്‍ക്ക് അസുഖം വരാതെ നോക്കാന്‍ നിര്‍മ്മാതാക്കള്‍ ജാഗ്രത പുലര്‍ത്തുന്നത്. അല്ലാതെ അവരോടുള്ള സ്‌നേഹം കൊണ്ടല്ല. സാങ്കേതിക വിദഗ്ധര്‍ക്ക് പകരക്കാരുണ്ടാവാം എന്നാല്‍ അഭിനേതാക്കള്‍ക്ക് പകരക്കാര്‍ ഉണ്ടാവില്ല.അച്ചടക്കത്തിന്റെയും പൊരുത്തപ്പെടലുകളുടെയും ലോകത്തേക്ക് ചുരുങ്ങുക ശരിയായ കലാകാരന്മാര്‍ക്ക് വലിയ വെല്ലുവിളിയാണ്. ഒരു ഭാഗത്തു സാമ്പത്തികമായ സൗഭാഗ്യങ്ങള്‍. മറുഭാഗത്ത് പൊരുത്തപ്പെടലുകളുടെ മാനസിക സംഘര്‍ഷം. ഷൈന്‍ നിഗം എന്ന കലാകാരനെ അറിയുന്ന സംവിധായകര്‍ അയാളുടെ പ്രതിഭ മനസ്സിലാക്കി സിനിമയുണ്ടാക്കുവാന്‍ ശ്രമിക്കുമ്പോള്‍ ഷൈന്‍ നിഗം എന്ന കച്ചവട ചരക്കിനെ വിറ്റു ലാഭമുണ്ടാക്കുവാന്‍ നിര്‍മ്മാതാക്കളും ശ്രമിക്കുന്നു.സ്വാഭാവികമായും ഇത് അവര്‍ക്കിടയില്‍ പ്രതിസന്ധി സൃഷിക്കുന്നു. ലോകം കണ്ട എക്കാലത്തെയും മികച്ച നടനായ Klaus Kinsky യും ലോകത്തിലെതന്നെ മികച്ച സംവിധായകനായ Werner Heroz ഉം തമ്മില്‍ വഴക്കടിക്കുന്നതും പിന്നീട് സഹകരിക്കുന്നതും പോലുള്ള നിരവധി സംഭവങ്ങള്‍ സിനിമയുടെ ചരിത്രം അറിയാനാഗ്രഹിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടതാണ്.ഇത്തരം സര്‍ഗ്ഗാത്മക വിസ്‌ഫോടനങ്ങള്‍ മികച്ച കലാസൃഷ്ടിയുടെ പിറവിക്ക് പിന്നില്‍ ധാരാളം ഉണ്ട്. ദൗര്‍ഭാഗ്യവശാല്‍ ഇവിടെ കലാമൂല്യത്തേക്കാള്‍ മൂലധനവും താരമൂല്യവും തമ്മിലാണ്പ്രശ്‌നം.

സമയബന്ധിതമാണ് എല്ലാ വ്യാപാരങ്ങളും. അതിന്റേതായ സംഘര്‍ഷങ്ങള്‍ ഓരോ നിര്‍മ്മാതാവിനുമുണ്ടാവും. അത്തരം വ്യാപാരങ്ങളില്‍ പങ്ക് കൊള്ളുന്നവരെല്ലാം തന്നെ സമയത്തെ അനുസരിക്കാന്‍ നിര്ബന്ധിതരാണ്. സിനിമയില്‍ സമയം എന്നാല്‍ പണമാണ്.അപ്പോള്‍ അതില്‍ പങ്കെടുക്കുന്നവര്‍ എല്ലാവരും തങ്ങളുടെ അന്തഃസംഘര്ഷങ്ങളെ അടക്കിവെക്കാനും പൊരുത്തപ്പെടാനും തയ്യാറാവണം.ഒരാള്‍ സമയം തെറ്റിച്ചാല്‍ ഒരുപാട് പേരുടെ സമയം തെറ്റും, ലോകത്തിന്റെ തന്നെ സമയം തെറ്റും എന്ന് എല്ലാവരുംമനസ്സിലാക്കിയാല്‍ നന്ന്. പ്രത്യേകിച്ചും താരകേന്ദ്രീകൃതമായ ഒരു വ്യവസായത്തില്‍.പ്രത്യേകിച്ചും ഷൈന്‍ നിഗം സിനിമ എന്നതാവുമ്പോള്‍ ഉത്തരവാദിത്വം കൂടുകയാണ്. നായകനായി നടിക്കുന്നര്‍ക്ക് ഉള്ളത് പോലെ മനസ്സംഘര്‍ഷങ്ങള്‍ മറ്റുള്ളവര്‍ക്കും ഉണ്ട് എന്ന് മനസ്സിലാക്കുമ്പോള്‍ നമ്മള്‍ മണ്ണിലേക്ക് വരും,, ;വരണം. കച്ചവടം എന്ന നിലക്കല്ലാതെ, സമയബന്ധിതമല്ലാത്ത ഒരു കലാപ്രവര്‍ത്തനത്തിനു ഇതൊന്നും ഭാഗമല്ല തന്നെ. എന്നാല്‍ കച്ചവടത്തിന്കൂട്ട് നില്‍ക്കുമ്പോള്‍ അനുരഞ്ജനത്തിന്റെ കുരിശ് സ്വയം ചുമക്കുക അതേ വഴിയുള്ളൂ.ഷൈനിനെപ്പോലെ ലാഭക്കൊതിയെഇഷ്ടപ്പെടാതിരിക്കുകയും എന്നാല്‍ അതിന്റെ ഭാഗഭാക്കുകയും ചെയ്യേണ്ടിവരുന്ന നിരവധി പേരുണ്ട്. അവര്‍ക്കും ഇതേ സംഘര്‍ഷങ്ങള്‍ ഉള്ളിലുണ്ട്. പക്ഷെ അടക്കിവെച്ചേപറ്റൂ, അതാണീ രംഗം. അതിനാല്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കുക. പണിതീരാത്ത വീടുകള്‍ ദുശ്ശകുനക്കാഴ്ചകളാണ്, സങ്കടങ്ങളാണ്, ഒരുപാട് പേരുടെ കണ്ണീരാണ്. മറ്റുള്ളവരുടെ കണ്ണുനീര്‍ തുടക്കുവാന്‍ കഴിയില്ലെങ്കിലും താന്‍ കാരണം മറ്റുള്ളവരെ കരയിക്കാതിരിക്കാനെങ്കിലും കലാകാരന് കഴിയണ്ടേ? കുഞ്ഞു ഷൈനിനോട് ഒരു വാക്ക് കൂടി ഉള്ളില്‍ തീയുള്ള കലാകാരനെ ഒരു സംഘടനക്കും വിലക്കാനാവില്ല.

Tags: joy mathewJoy Mathew fb postJoy Mathew mother

Related Posts

‘വിപ്ലവസിംഹമേ, തോക്കിൻകുഴലുമായി വിപ്ലവം ഒണ്ടാക്കാൻ പോയ ജോയ് മാത്യുവിന് ശകലം പോലും ഉളുപ്പ് തോന്നുന്നില്ലേ ഇങ്ങനെ പറയാൻ?’ വിമർശിച്ച് ഡിവൈഎഫ്‌ഐ
Kerala News

‘വിപ്ലവസിംഹമേ, തോക്കിൻകുഴലുമായി വിപ്ലവം ഒണ്ടാക്കാൻ പോയ ജോയ് മാത്യുവിന് ശകലം പോലും ഉളുപ്പ് തോന്നുന്നില്ലേ ഇങ്ങനെ പറയാൻ?’ വിമർശിച്ച് ഡിവൈഎഫ്‌ഐ

September 19, 2023
32
നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്ക്
Kerala News

നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്ക്

September 5, 2023
106
മുഖ്യമന്ത്രിയെയും കള്ളക്കടത്തുകാരിയെയും ബന്ധിപ്പിച്ചുള്ള സംഭാഷണമുള്ള സ്‌ക്രിപ്റ്റാണ് വലിച്ചെറിഞ്ഞത്; വേണമെങ്കിൽ കത്തിക്കും: മറുപടിയുമായി ജോയ് മാത്യു
Entertainment

മുഖ്യമന്ത്രിയെയും കള്ളക്കടത്തുകാരിയെയും ബന്ധിപ്പിച്ചുള്ള സംഭാഷണമുള്ള സ്‌ക്രിപ്റ്റാണ് വലിച്ചെറിഞ്ഞത്; വേണമെങ്കിൽ കത്തിക്കും: മറുപടിയുമായി ജോയ് മാത്യു

May 30, 2023
454
ജോയ് മാത്യ സ്‌ക്രിപ്റ്റ് വലിച്ചെറിഞ്ഞു; വസ്ത്രം കോസ്റ്റിയൂം ഡിസൈനറുടെ മുഖത്തേക്ക് എറിഞ്ഞു; പ്രമോഷനും സഹകരിക്കുന്നില്ല; പരാതിയുമായി ‘ബൈനറി’ ടീം
Entertainment

ജോയ് മാത്യ സ്‌ക്രിപ്റ്റ് വലിച്ചെറിഞ്ഞു; വസ്ത്രം കോസ്റ്റിയൂം ഡിസൈനറുടെ മുഖത്തേക്ക് എറിഞ്ഞു; പ്രമോഷനും സഹകരിക്കുന്നില്ല; പരാതിയുമായി ‘ബൈനറി’ ടീം

May 27, 2023
123
Joy Mathew | Bignewslive
Kerala News

വിജയൻ കാരന്തുർ എനിക്കൊരു സഹപ്രവർത്തകൻ മാത്രമല്ല, സഹായിക്കണം; അപേക്ഷയുമായി ജോയ് മാത്യു

October 12, 2022
33
Joy Mathew | Bignewslive
Kerala News

‘പൊറുക്കുക എന്നൊരു വാക്ക് മലയാളിയെ ഓർമിപ്പിച്ച രാഹുലിന് നൂറിൽ നൂറ്’ പ്രശംസയുമായി നടൻ ജോയ് മാത്യു

July 2, 2022
67
Load More
Next Post
വയനാട് ചുരത്തിലൂടെ യുവാക്കളുടെ സാഹസിക യാത്ര; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കിയേക്കും

വയനാട് ചുരത്തിലൂടെ യുവാക്കളുടെ സാഹസിക യാത്ര; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കിയേക്കും

‘എനിക്കറിയാവുന്ന ഷെയ്ന്‍ അച്ചടക്കമില്ലാത്തവനോ പണത്തിനായി വാശി പിടിക്കുന്നവനോ അല്ല, വിലക്കിയ നടപടി ശരിയല്ല’; ഷാജി എന്‍ കരുണ്‍

'എനിക്കറിയാവുന്ന ഷെയ്ന്‍ അച്ചടക്കമില്ലാത്തവനോ പണത്തിനായി വാശി പിടിക്കുന്നവനോ അല്ല, വിലക്കിയ നടപടി ശരിയല്ല'; ഷാജി എന്‍ കരുണ്‍

ചിത്രങ്ങള്‍ ഉപേക്ഷിക്കാനുള്ള തീരുമാനം പിന്‍വലിക്കണം; ഫെഫ്കയ്ക്ക് കത്ത് നല്‍കി ഡയറക്ടേഴ്‌സ് യൂണിയന്‍

ചിത്രങ്ങള്‍ ഉപേക്ഷിക്കാനുള്ള തീരുമാനം പിന്‍വലിക്കണം; ഫെഫ്കയ്ക്ക് കത്ത് നല്‍കി ഡയറക്ടേഴ്‌സ് യൂണിയന്‍

Discussion about this post

RECOMMENDED NEWS

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ നഷ്ടപ്പെട്ട 102 ഫോണുകൾ കണ്ടെത്തി, ഉടമകളെ തിരികെ ഏൽപ്പിച്ച് പമ്പ പോലീസ്

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ നഷ്ടപ്പെട്ട 102 ഫോണുകൾ കണ്ടെത്തി, ഉടമകളെ തിരികെ ഏൽപ്പിച്ച് പമ്പ പോലീസ്

22 hours ago
8
കളിക്കുന്നതിനിടെ പാന്റില്‍ മൂത്രമൊഴിച്ചു, അമ്മയുടെ കാമുകന്റെ ചവിട്ടേറ്റ് നാല് വയസുകാരന്‍ മരിച്ചു, അറസ്റ്റ്

പേരാമ്പ്രയില്‍ പനി ബാധിച്ച് ഒന്നര വയസ്സുകാരന്‍ മരിച്ചു

17 hours ago
4
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടികളെ വിവാഹ വാഗ്ധാനം നല്‍കി പീഡിപ്പിച്ചു, മോഡലിംഗ് കൊറിയോഗ്രാഫര്‍ അറസ്റ്റില്‍

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടികളെ വിവാഹ വാഗ്ധാനം നല്‍കി പീഡിപ്പിച്ചു, മോഡലിംഗ് കൊറിയോഗ്രാഫര്‍ അറസ്റ്റില്‍

15 hours ago
3
ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പൽ എംഎസ്‌സി ഐറിന വിഴിഞ്ഞം തുറമുഖത്ത്, ക്യാപ്റ്റൻ മലയാളി

ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പൽ എംഎസ്‌സി ഐറിന വിഴിഞ്ഞം തുറമുഖത്ത്, ക്യാപ്റ്റൻ മലയാളി

4 hours ago
3

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version