അക്ഷയ് കുമാര്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മിഷന്‍ മംഗള്‍. ഇന്ത്യയുടെ ചൊവ്വാ പര്യവേഷണമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം അക്ഷയ് കുമാര്‍ തന്റെ ട്വിറ്ററിലൂടെ പുറത്തുവിട്ടു.
പുറത്തുവിട്ട ടീസറില്‍ സാറ്റലൈറ്റ് ലോഞ്ച് ചെയ്യുന്ന ദൃശ്യങ്ങളാണ്
കാണിക്കുന്നത്. ചിത്രത്തില്‍ അക്ഷയ് കുമാര്‍ രാകേഷ് ധവാന്‍ എന്ന ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായിട്ടാണ് അഭിനയിക്കുന്നത്.
പുറത്തുവിട്ട ടീസറ് ഇതിനോടകം മൂന്ന് മില്യണ്‍ ആളുകള്‍ കണ്ടു കഴിഞ്ഞു. യൂട്യൂബ് ട്രെന്‍ഡിങില്‍ എട്ടാമത് ആണ് ചിത്രത്തിന്റെ ടീസറിപ്പോള്‍.
വിദ്യാ ബാലന്‍, നിത്യ മേനോന്‍, സോനാക്ഷി സിന്‍ഹ, തപ്സി പന്നു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജഗന്‍ ശക്തിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ഓഗസ്റ്റ് പതിനഞ്ചിന് ചിത്രം തീയ്യേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
Ek Desh. Ek Sapna. Ek Ithihaas. The true story of India’s #SpaceMission to Mars is here. #MissionMangalTeaser out now! https://t.co/DSTulMrX8G@taapsee @sonakshisinha @vidya_balan @TheSharmanJoshi @MenenNithya @IamKirtiKulhari @Jaganshakti @foxstarhindi #HopeProductions @isro
— Akshay Kumar (@akshaykumar) July 9, 2019















Discussion about this post