BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കനയ്യകുമാറിനെ തൃശ്ശൂരില്‍ മത്സരിപ്പിക്കാതിരുന്നത് സിപിഐയ്ക്ക് പറ്റിയ കൈപ്പിഴ! ചരിത്രപരമായ വിഡ്ഢിത്തരത്തിന് വലിയ വില കൊടുക്കേണ്ടി വരും

കേരളമാകെ സിപിഐയ്ക്കും ഇടതു പാര്‍ട്ടികള്‍ക്കും രാഷ്ട്രീയമായി ലഭിക്കേണ്ടിയിരുന്ന വലിയ മേല്‍ക്കൈ സിപിഐ ഇല്ലാതാക്കിയെന്ന വിമര്‍ശനം ഒരു വിഭാഗം ഇടതുപക്ഷ പ്രവര്‍ത്തകര്‍ ശക്തമായി തന്നെ ഉന്നയിക്കുന്നുണ്ട്.

Anitha by Anitha
April 24, 2019
in Kerala News, Politics
0
കനയ്യകുമാറിനെ തൃശ്ശൂരില്‍ മത്സരിപ്പിക്കാതിരുന്നത് സിപിഐയ്ക്ക് പറ്റിയ കൈപ്പിഴ! ചരിത്രപരമായ വിഡ്ഢിത്തരത്തിന് വലിയ വില കൊടുക്കേണ്ടി വരും
131
VIEWS
Share on FacebookShare on Whatsapp

കനയ്യകുമാറിനെ കേരളത്തില്‍ ഉറപ്പുള്ള ഒരു സീറ്റിലേക്ക് മത്സരിപ്പിക്കാതിരുന്ന സിപിഐ, നഷ്ടപ്പെടുത്തിയത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ പ്രതീകമാവാനുള്ള ഇടതുപാര്‍ട്ടികളുടെ അവസരം കൂടിയാണ്. ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ പ്രതീകമായി കനയ്യകുമാറിനെപ്പോലൊരു യുവ നേതാവ് പാര്‍ട്ടിയിലുണ്ടായിട്ടും നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ വേണ്ട വിധത്തില്‍ ഉപയോഗിച്ചില്ലെന്ന വിമര്‍ശനമാകും തെരഞ്ഞെടുപ്പിന് ശേഷം ഇടതു പാര്‍ട്ടിയായ സിപിഐയെ കാത്തിരിക്കുന്നത്.

READ ALSO

വിവാദമാക്കേണ്ട, ഈ പ്രായത്തിൽ യാത്ര ചെയ്യാൻ പ്രയാസം, മോദിയെ കാണാൻ പോകാത്തതിൻ്റെ കാരണം വ്യക്തമാക്കി ആർ ശ്രീലേഖ

വിവാദമാക്കേണ്ട, ഈ പ്രായത്തിൽ യാത്ര ചെയ്യാൻ പ്രയാസം, മോദിയെ കാണാൻ പോകാത്തതിൻ്റെ കാരണം വ്യക്തമാക്കി ആർ ശ്രീലേഖ

February 9, 2026
2
gold rate| bignewslive

1640 രൂപ വർധിച്ചു, 116000 കടന്ന് സ്വർണവില, ഇന്നത്തെ വില അറിയാം

February 9, 2026
2

രാജ്യത്ത് സിപിഐയ്ക്ക് കഴിഞ്ഞ ലോക്സഭയില്‍ പ്രാതിനിധ്യം നല്‍കിയിരുന്ന ഒരേ ഒരു സീറ്റായ തൃശൂര്‍ കയ്യിലുണ്ടായിട്ടും കനയ്യകുമാറിനെ അതില്‍ മത്സരിപ്പിക്കാന്‍ സിപിഐ തയ്യാറായില്ല. ബീഹാറിലെ ബേഗുസരായിയിലാണ് കനയ്യകുമാര്‍ മത്സരിക്കുന്നത്. ബേഗുസരായ് സിപിഐയ്ക്ക് നിര്‍ണായകമായ വോട്ടുള്ള മണ്ഡലമാണെങ്കിലും മഹാസഖ്യത്തിന്റെ ഭാഗമല്ലാത്തതു കൊണ്ട് ഇടതുപാര്‍ട്ടികളുടെ മാത്രം സ്ഥാനാര്‍ത്ഥിയായാണ് കനയ്യകുമാര്‍ മത്സരിക്കുന്നത്. ഇടതുപാര്‍ട്ടികള്‍ മഹാസഖ്യത്തിലില്ലാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് കഴിഞ്ഞ ദിവസം ബേഗുസരായിയില്‍ കനയ്യകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ബീഹാറില്‍ വിജയം ഉറപ്പിക്കാവുന്ന സഖ്യമോ സീറ്റോ ഇല്ലാതിരുന്നിട്ടും കനയ്യകുമാറിനെ തൃശ്ശൂര്‍ സീറ്റില്‍ മത്സരിപ്പിക്കുന്ന കാര്യം സിപിഐ ആലോചിച്ചില്ല. സിറ്റിങ്ങ് എംപിയെ മത്സരിപ്പിക്കേണ്ടെന്ന് തീരുമാനിച്ചിട്ടും അഖിലേന്ത്യാ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന മത്സരമായി തൃശൂരിലെ മത്സരത്തെ മാറ്റാന്‍ കഴിയുമായിരുന്ന സാഹചര്യം സിപിഐ സംസ്ഥാന നേതൃത്വം നഷ്ടപ്പെടുത്തുകായിരുന്നു.

പകരം അഖിലേന്ത്യാ നേതൃത്വത്തിന് ഇടപെടാനുള്ള അവസരം പോലും നിഷേധിച്ച് ഏകപക്ഷീയമായി തങ്ങളുടെ നാല് സീറ്റുകളിലെയും സ്ഥാനാര്‍ത്ഥിയെ ആദ്യം ചാടിക്കയറി പ്രഖ്യാപിക്കുകയായിരുന്നു സിപിഐ സംസ്ഥാന നേതൃത്വം. ഇത്തരമൊരു സമീപനം സിപിഐയെപ്പോലൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ഇടതു മുന്നണിയുടെയും ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും. രാജ്യമാകെ ശ്രദ്ധിച്ച ജെഎന്‍യുവിലെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം കേരളത്തിലും വലിയ ചര്‍ച്ചയായിരുന്നു. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിന്റെ നേതൃത്വത്തില്‍ ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ പോരാട്ടം കേരളത്തില്‍ വലിയ സ്വാധീനമാണുണ്ടാക്കിയത്. ഇതിനെത്തുടര്‍ന്ന് ജെഎന്‍യുവില്‍ കനയ്യകുമാറിനൊപ്പം സമരരംഗത്തുണ്ടായിരുന്ന എഐഎസ്എഫ് യൂണിറ്റ് ഭാരവാഹി മുഹമ്മദ് മുഹ്സിനെ സ്ഥാനാര്‍ത്ഥിയാക്കി വര്‍ഷങ്ങളായി കോണ്‍ഗ്രസ് കൈവശം വെച്ച പട്ടാമ്പി നിയമസഭാ മണ്ഡലം സിപിഐ തിരിച്ചു പിടിക്കുകയും ചെയ്തു. അന്ന് മുഹ്സിന്റെ പ്രചാരണത്തിനായി എത്തിയ കനയ്യകുമാറും അദ്ദേഹം മുഴക്കിയ ആസാദി മുദ്രാവാക്യവും യുവജനങ്ങളൊന്നാകെ ഏറ്റെടുത്തിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനയ്യകുമാറിനെ തൃശ്ശൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയിരുന്നെങ്കില്‍ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ പ്രതീകമായി അത് വിശേഷിപ്പിക്കപ്പെടുമായിരുന്നെന്നും തൃശ്ശൂര്‍ മണ്ഡലത്തിലും കേരളത്തിലാകെയും അത് വലിയ ഗുണം ചെയ്യുമായിരുന്നുവെന്നും വിശ്വസിക്കുന്നവര്‍ ഇടത് പ്രവര്‍ത്തകര്‍ക്കിടയില്‍ ധാരാളമാണ്.

കനയ്യകുമാര്‍ കേരളത്തില്‍ മത്സരിച്ചിരുന്നെങ്കില്‍ മോഡി വിരുദ്ധ, ബിജെപി വിരുദ്ധ പോരാട്ടങ്ങളുടെ തലസ്ഥാനമായി കേരളത്തെ രാജ്യം ഉറ്റു നോക്കുമായിരുന്നു. പ്രചാരണ വിഷയങ്ങളെ തന്നെ വഴി തിരിച്ചു വിടാമായിരുന്ന ഒരു അസുലഭ അവസരം ആണ് സിപിഐ നഷ്ടപ്പെടുത്തിയത് എന്നാണ് ഉയരുന്ന ആക്ഷേപം. രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ച സമയത്തെങ്കിലും സിപിഐയ്ക്ക് മറിച്ചൊരു തീരുമാനം എടുക്കാമായിരുന്നു എന്നാണ് ഇക്കാര്യത്തില്‍ അതൃപ്തിയുള്ള വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

മോഡി സര്‍ക്കാരിന്റെ ഭരണകൂട ഭീകരതയുടെ ഇര എന്ന രൂപത്തില്‍ രാജ്യം ആവേശപൂര്‍വം കാണുന്ന കനയ്യകുമാറിനെ ലോക്‌സഭയില്‍ എത്തിക്കുക എന്ന ആത്മാര്‍ത്ഥമായ ആഗ്രഹം സിപിഐ വെച്ച് പുലര്‍ത്തിയില്ല എന്നതും ഇവര്‍ ഒരു വിമര്‍ശനമെന്ന നിലയില്‍ ഇവര്‍ ചൂണ്ടി കാണിക്കുന്നു.

കേരളമാകെ സിപിഐയ്ക്കും ഇടതു പാര്‍ട്ടികള്‍ക്കും രാഷ്ട്രീയമായി ലഭിക്കേണ്ടിയിരുന്ന വലിയ മേല്‍ക്കൈ സിപിഐ ഇല്ലാതാക്കിയെന്ന വിമര്‍ശനം ഒരു വിഭാഗം ഇടതുപക്ഷ പ്രവര്‍ത്തകര്‍ ശക്തമായി തന്നെ ഉന്നയിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം സിപിഐ നേരിടേണ്ടി വരുന്ന വലിയ വിമര്‍ശനങ്ങളില്‍ ഒന്നായിരിക്കും ഇത്.

Tags: cpiIndiakanhaiyya kumarpolitics

Related Posts

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
World News

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
9
‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു
India

‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു

January 3, 2026
6
ആരോഗ്യനില മോശമായി , രാഹുൽ ഈശ്വറിന്റെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala News

16 ദിവസത്തിന് ശേഷം പുറത്തേക്ക്, രാഹുൽ ഈശ്വറിന് ഒടുവില്‍ ജാമ്യം

December 15, 2025
9
ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി
India

ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി

November 25, 2025
5
തൃശൂര്‍ കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് കൗണസിലർ മുന്നണിവിട്ടു, ഇനി എൻഡിഎ സ്ഥാനാർത്ഥി
Kerala News

തൃശൂര്‍ കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് കൗണസിലർ മുന്നണിവിട്ടു, ഇനി എൻഡിഎ സ്ഥാനാർത്ഥി

November 13, 2025
6
ലളിതമായ ചടങ്ങിൽ വിവാഹം, അമലിനും അഫീഫക്കും ആശംസകളുമായി മന്ത്രി ശിവൻകുട്ടി
Kerala News

ലളിതമായ ചടങ്ങിൽ വിവാഹം, അമലിനും അഫീഫക്കും ആശംസകളുമായി മന്ത്രി ശിവൻകുട്ടി

October 18, 2025
12
Load More
Next Post
ഷുഹൈബ് വധം; പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം

ഷുഹൈബ് വധം; പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം

യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം: സുരേഷ് കല്ലടക്ക് പോലീസിന്റെ അന്ത്യശാസനം

യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം: സുരേഷ് കല്ലടക്ക് പോലീസിന്റെ അന്ത്യശാസനം

കല്ലട ബസിലെ ജീവനക്കാരില്‍ നിന്ന് നേരിട്ട മോശം അനുഭവം തുറന്ന് പറഞ്ഞു; അധ്യാപികയായ മായ മാധവന് ഭീഷണി!

കല്ലട ബസിലെ ജീവനക്കാരില്‍ നിന്ന് നേരിട്ട മോശം അനുഭവം തുറന്ന് പറഞ്ഞു; അധ്യാപികയായ മായ മാധവന് ഭീഷണി!

Discussion about this post

RECOMMENDED NEWS

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

23 hours ago
11
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

19 hours ago
9
‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

‘മോശക്കാരനാക്കി ചിത്രീകരിച്ചു’, 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

24 hours ago
7
അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

6 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version