സമൂഹമാധ്യമങ്ങളില്‍ കൂടുതല്‍ സജീവമായിരിക്കുകയാണ് ചലച്ചിത്ര താരം പൃഥ്വിരാജ്. ഫേസ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലുമൊക്കെ ആരാധകര്‍ ഇടുന്ന ചില കമന്റുകള്‍ക്ക് താരം മറുപടി നല്‍കാറുണ്ട്. അത്തരത്തില്‍ മനോജ് എന്ന ഒരു സിനിമാ പ്രേക്ഷകന്റെ ട്വീറ്റിന് മറുപടി നല്‍കിയിരിക്കുകയാണ് പൃഥ്വിരാജ്. അവാര്‍ഡ്‌നിശയില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന ഒരു ചിത്രമാണ് മനോജ് പങ്കുവെച്ചിരിക്കുന്നത്.
പ്രായത്തിനെ വെല്ലുന്ന മമ്മൂട്ടിയുടെ സൗന്ദര്യത്തിന് ആരാധകര്‍ ഏറെയാണ്. ചിത്രം പങ്കുവെച്ചുകൊണ്ട് മനോജ് കുറിച്ചത് ഇങ്ങനെ ‘രാജുവേട്ടാ ഈ ഫോട്ടോ ഒക്കെ കാണുമ്പോള്‍ ആണ് ചേട്ടന്‍ ഇട്ടേക്കുന്ന ഫോട്ടോ ഒക്കെ എടുത്തു കിണറ്റില്‍ ഇടാന്‍ തോന്നുന്നത്’.
ഇത് റീട്വീറ്റ് ചെയ്തുകൊണ്ട് പൃഥ്വിരാജ് ‘സത്യം’ എന്ന് കുറിച്ചു. സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന ചിത്രം ഈ മാസം 28ന് തീയ്യേറ്ററുകളില്‍ എത്തും. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍, ബോളിവുഡ് താരം വിവേക് ഒബ്‌റോയി, ഇന്ദ്രജിത്ത്, ടൊവിനോ, കലാഭവന്‍ ഷാജോണ്‍, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരും അണിനിരക്കുന്നു.
സത്യം! ❤️ https://t.co/kFgZBgPP4A
— Prithviraj Sukumaran (@PrithviOfficial) March 22, 2019















Discussion about this post