ഓസ്കറില് പ്രധാനപ്പെട്ട വിഭാഗമാണ് ആനിമേഷന്‍ ചിത്രം. ഇത്തവണ അഞ്ച് ആനിമേഷന്‍ ചിത്രങ്ങളാണ് ഓസ്കാറില്‍ മത്സരിക്കാന്‍ എത്തുന്നത്.
ബ്രാഡ് ബേഡിന്റെ ‘ഇന്‍ക്രെഡിബിള്‍സ്’, വെസ് ആന്‍ഡേഴ്സണിന്റെ ‘ഐല്‍ ഓഫ് ഡോഗ്സ്’, മമോറു ഹൊസോഡയുടെ ‘മിറൈ’, റിച്ച് മൂറെ – ഫില്‍ ജോണ്‍സ്റ്റണ്‍ ടീമിന്റെ ‘റാല്‍ഫ് ബ്രേക്ക്സ് ദ ഇന്‍ന്റര്‍നെറ്റ്’, പീറ്റര്‍ റാംസെയുടെ ‘സ്പൈഡര്മാന് ഇന്‍ടു ദ സ്പൈഡര്‍ വേഴ്സ്’ എന്നിവയാണ് ഇത്തവണ മത്സരിക്കാന്‍ എത്തുന്ന ആനിമേഷന്‍ ചിത്രങ്ങള്‍.
കഴിഞ്ഞ വര്‍ഷം ‘കോകോ’ ആയിരുന്നു മികച്ച ആനിമേഷന്‍ ചിത്രമായത്. എങ്കിലും സ്പൈഡര്മാന് ഇന്‍ടു ദ സ്പൈഡര്‍ വേഴ്സിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഗോള്‍ഡന്‍ ഗ്ലോബിലും മികച്ച ആനിമേഷന്‍ ചിത്രമായത് സ്പൈഡര്മാന് ആയിരുന്നു.
ഇന്‍ക്രെഡിബിള്‍സ് പരമ്പരയിലെ രണ്ടാം ചിത്രം ഇന്‍ക്രെഡിബിള്‍സ് 2 ഉം കടുത്ത മത്സരം കാഴ്ചവെച്ചിട്ടുണ്ട്. ഈ രണ്ട് ചിത്രങ്ങളും കഴിഞ്ഞാല്‍ സാധ്യതാ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത് ഐല്‍ ഓഫ് ഡോഗ്സ് ആണ്. ഇന്‍ക്രെഡിബിള്‍സ് പോലെ ഡിസ്നി കുടുംബത്തില്‍ നിന്ന് വന്ന ചിത്രമാണ് നോമിനേഷന് നേടിയ റാല്‍ഫ് ബ്രേക്ക്സ് ദ ഇന്റര്‍നെറ്റ്.
വലിയ സ്റ്റുഡിയോകളുടെ പെരുമയില്ലാതെ എത്തി നോമിനേഷന് നേടിയ ചിത്രമാണ് മിറൈ. ജപ്പാനില്‍ നിന്ന് ആദ്യമായാണ് ഇത്തവണ ഓസ്കറില് മത്സരിക്കാനുള്ള നോമിനേഷനില്‍ എത്തുന്നത്.
Discussion about this post